വ്യാജ വിലാസത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഗതാഗതവകുപ്പിന്റെ നോട്ടീസ് ;നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം പിഴയടച്ചില്ലെങ്കില്‍ വാഹനം പിടിച്ചെടുക്കുമെന്ന് കമ്മീഷണര്‍

പുതുച്ചേരിയില്‍ വ്യാജ വിലാസത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഗതാഗത കമ്മീഷണ് നോട്ടീസ് നല്കി. 2,200 പേര്‍ക്കാണ് നോട്ടീസ് നല്‍കിയത്. നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം പിഴയടച്ചില്ലെങ്കില്‍ വാഹനം പിടിച്ചെടുക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു.
നികുതി ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് വാഹനം വ്യാജവിലാസം ഉപയോഗിച്ച് പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. പുതുച്ചേരിയില്‍ താമസിക്കുന്ന ആളുടെ പേരില്‍ മാത്രമേ വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കു എന്നാണ് നിയമം എന്നിരിക്കെ വ്യാജ വിലാസം ഉപയോഗിച്ച് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണ്.
https://www.facebook.com/Malayalivartha
























