പൊന്തന്‍പുഴ സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറുന്നതിന് കേസ് തോറ്റു കൊടുക്കാന്‍ കാനവും മന്ത്രി രാജുവും ഏഴ് കോടി രൂപ കൈക്കൂലി വാങ്ങിയതായി സ്റ്റീഫന്‍ ജോര്‍ജ് ; കേരളാ കോണ്‍ഗ്രസിന്റെ ഇടതുമുന്നണിപ്രവേശനവേളയിൽ സി.പി.ഐയ്ക്കെതിരേ പുതിയ കരുനീക്കങ്ങൾ ശക്തം

സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വനം മന്ത്രി കെ.രാജുവിനുമെതിരെ കൈക്കൂലി ആരോപണവുമായി കേരളാ കോണ്‍ഗ്രസ് രംഗത്ത്. കോട്ടയം - പത്തനംതിട്ട അതിര്‍ത്തിയിലെ വനമേഖലയായ പൊന്തന്‍പുഴ സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറുന്നത് സംബന്ധിച്ച കേസ് തോറ്റു കൊടുക്കാന്‍ കാനവും മന്ത്രി രാജുവും ഏഴ് കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേരളാ കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി അംഗം സ്റ്റീഫന്‍ ജോര്‍ജ് ആരോപിച്ചത്. കേസ് തോറ്റതിനെ കുറിച്ചുള്ള അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാവണമെന്നും സ്റ്റീഫന്‍ ജോര്‍ജ് ആവശ്യപ്പെട്ടു. കേരളാ കോണ്‍ഗ്രസിനെ ഇടതുമുന്നണിയില്‍ എടുക്കുന്നതിനെ ശക്തമായി കാനം എതിര്‍ക്കുന്നതിനിടെയാണ് അദ്ദേഹത്തിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.
പൊന്തന്‍പുഴ സംരക്ഷിത വനമാണെന്ന് വനം വകുപ്പ് മുന്പ് പലതവണ പറഞ്ഞിരുന്നെങ്കിലും ഇത് കോടതിയില്‍ തെളിയിക്കാന്‍ കഴിഞ്ഞിരുന്നില്ല. പൊന്തന്‍പുഴ വനം സംരക്ഷിത വനമായി വിജ്ഞാപനം ചെയ്യാന്‍ യോഗ്യമല്ലെന്ന എറണാകുളം ജില്ലാ കോടതി വിധി അടുത്തിടെ ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തു. ഇതോടെ 7000 ഏക്കര്‍ വരുന്ന പൊന്തന്‍പുഴ വനത്തിന് സംരക്ഷിതപദവി നഷ്ടമാകും. പൊന്തന്‍പുഴ വനം സംരക്ഷിതവനമായി വിജ്ഞാപനം ചെയ്യാന്‍ യോഗ്യമല്ലെന്ന എറണാകുളം ജില്ലാ കോടതി വിധിയാണ് ഹൈക്കോടതി ശരിവച്ചത്. ഇതോടെ ഈ വനം പരിപാലിക്കാനുള്ള വനംവകുപ്പിന്റെ നിയമപരമായ അധികാരം ഇല്ലാതായിരിക്കുകയാണ്. എന്നാല്‍, വനഭൂമിയില്‍ അവകാശവാദം ഉന്നയിച്ചവര്‍ക്ക് ഭൂമി കൈവശം വയ്ക്കാന്‍ കോടതി അനുമതി നല്‍കിയിട്ടില്ല.
കോട്ടയം, പത്തനംതിട്ട ജില്ലകളിലായി വ്യാപിച്ചുകിടക്കുന്നതാണ് പൊന്തന്‍പുഴ സംരക്ഷിതവനം. 37 വര്‍ഷമായി നടക്കുന്ന കേസില്‍ 283 വാദികളാണ് ഉണ്ടായിരുന്നത്. ഇത് തിരുവിതാംകൂര്‍ മഹാരാജാവ് നീട്ടു നല്‍കിയ ഭൂമിയാണെന്ന് നെയ്തല്ലൂര്‍ കോയിക്കല്‍ കുടുംബാംഗങ്ങള്‍ അവകാശം ഉന്നയിച്ചതോടെയാണ് കേസുകളുടെ തുടക്കം. പല പട്ടയങ്ങളും രേഖകളുമായി മറ്റ് അവകാശികളും രംഗത്ത് വരികയായിരുന്നു.
https://www.facebook.com/Malayalivartha
























