അഴിമതി ആരോപണത്തിന് തെളിവ് ഹാജരാക്കിയാൽ മറുപടി; വെല്ലുവിളിയുമായി കാനം

സിപിഐ നേതാക്കൾക്കെതിരെ അഴിമതി ആരോപണവുമായി രംഗത്തെത്തിയ കേരള കോൺഗ്രസ്സിന് കാനം രാജേന്ദ്രന്റെ വെല്ലുവിളി. അഴിമതി ആരോപണത്തില്‍ തെളിവ് ഹാജരാക്കണമെന്നും മറുപടിയുടെ കാര്യം അപ്പോള്‍ ആലോചിക്കാമെന്നും കാനം വ്യക്തമാക്കി.
കേരള കോണ്‍ഗ്രസ്-എം നേതാവായ സ്റ്റീഫന്‍ ജോർജ്ജാണ് കാനം രാജേന്ദ്രനും വനം മന്ത്രി കെ. രാജുവിനുമെതിരെ അഴിമതി ആരോപണവുമായി രംഗത്തെത്തിയത്. പൊന്തന്‍പുഴ വനം സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറുന്നത് സംബന്ധിച്ച കേസ് തോറ്റു കൊടുക്കാന്‍ കാനം രാജേന്ദ്രനും മന്ത്രി രാജുവും ഏഴ് കോടി രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു സ്റ്റീഫന്‍ ജോർജ്ജിന്റെ ആരോപണം.
https://www.facebook.com/Malayalivartha
























