ഇന്ന് ആറ്റുകാല്‍ പൊങ്കാല... ദേവിയ്ക്ക് പൊങ്കാല അര്‍പ്പിക്കാന്‍ ഭക്തരുടെ തിരക്ക്, ഇനി ഭക്തിയുടെ നിമിഷങ്ങള്‍

ജനലക്ഷങ്ങള്‍ ഇന്ന് ആറ്റുകാല്‍ പൊങ്കാല സമര്‍പ്പിക്കും. അമ്മയുടെ അനുഗ്രഹത്തിനായി നാടിന്റെ നാനാ ഭാഗത്തിന് ഭക്തരാണ് പൊങ്കാല സമര്‍പ്പിക്കാനെത്തുക.
ആറ്റുകാല്‍ ക്ഷേത്രത്തിന് പരിസരം ഭക്തിപൂര്‍വ്വമാകും. നഗരം മുഴുവന്‍ ദേവി സ്തുതികളില്‍ നിറയും. വ്രത ശുദ്ധിയുമായി ആറ്റുകാലമ്മയ്ക്ക് മുന്നില്‍ പൊങ്കാലയിട്ട് ദേവിയുടെ അനുഗ്രഹം പ്രാപ്തമാക്കാന്‍ ഇക്കുറിയും തിരക്കേറുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ക്ഷേത്രത്തിലെ പതിവ് പൂജകള്‍ക്ക് ശേഷം രാവിലെ 9.45 ന് ശുദ്ധ പുണ്യാഹത്തോടെയാണ് പൊങ്കാല സമര്‍പ്പണ ചടങ്ങുകള്‍ക്ക് തുടക്കം. സംഹാരരുദ്രയായ ദേവി പാണ്ഡ്യരാജാവിനെ വധിക്കുന്ന ഭാഗം തോറ്റം പാട്ടുകാര്‍ പാടികഴിയുമ്‌ബോള്‍ ക്ഷേത്ര തന്ത്രി ശ്രീകോവില്‍ നിന്നുള്ള ദീപം മേല്‍ശാന്തിയ്ക്ക് കൈമാറും.
ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിനേയും പണ്ടാര അടുപ്പിനെയും അഗ്‌നി ജ്വലിപ്പിക്കുന്നതോടെ ചെണ്ടമേളം തുടങ്ങും. 10.15നാണ് ഈ അടുപ്പുവെട്ട് ചടങ്ങ്. പിന്നീട് ഈ അഗ്‌നി കൈമാറി മറ്റ് അടുപ്പിലേക്ക് നീങ്ങും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് നിവേദ്യം. ഭക്തജനങ്ങള്‍ നേരത്തെ തന്നെ നിലയുറപ്പിച്ചു കഴിഞ്ഞു.
https://www.facebook.com/Malayalivartha
























