സ്ഥിര മദ്യപാനിയായ കപ്യാരെ സ്വഭാവദൂഷ്യം ആരോപിച്ച് വൈദികന്‍ പുറത്താക്കി.... പ്രതികാരം മൂത്ത് വൈദീകനെ കൊന്നത് ഇങ്ങനെ!!

മലയാറ്റൂര്‍ കുരിശുപള്ളിയിലെ റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ടിനെ കുത്തിക്കൊല്ലാന്‍ കപ്യാരെ പ്രേരിപ്പിച്ചത് വ്യക്തിവൈരാഗ്യമെന്ന് റിപ്പോര്‍ട്ട്. മൂന്നുമാസം മുന്‍പ് സ്വഭാവദ്യൂഷ്യം ആരോപിച്ച് പള്ളിയില്‍ നിന്ന് കപ്യാര്‍ ജോണി വട്ടപ്പറമ്പിനെ പളളിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതിന്റെ പ്രതികാരമായാണ് കുത്തിക്കൊല നടന്നതെന്നാണ് പോലീസ് പറയുന്നത്. പള്ളിയിലെ അല്‍ത്താരയിലടക്കം ജോണി മദ്യപിച്ച് എത്തിയിരുന്നു.
സ്ഥിര മദ്യപാനിയായ ഇയാള്‍ കപ്യാര്‍ ശ്രൂശൂഷയ്ക്ക് യോഗ്യനല്ലെന്ന് കണ്ടാണ് ഇയാളെ പുറത്താക്കിയതെന്ന് സഭഅധികൃതര്‍ വ്യക്തമാക്കി. വൈദികനെ കുത്തിയശേം വനത്തിലേക്ക് ഓടി രക്ഷപ്പെട്ട ജോണിക്കായി തിരച്ചില്‍ തുടരുകയാണ്. കുരിശുമലയിലെ ആറാം സ്ഥലത്ത് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.
മലയാറ്റൂര്‍ പളളിയിലെ തിരുനാളുമായി ബന്ധപ്പെട്ട് ഒരു പ്രാദേശിക ചാനലിന് ഫാദര്‍ സേവ്യര്‍ തേലക്കാട്ട് അഭിമുഖം നല്‍കിയിരുന്നു. അവിടെ നിന്ന് മടങ്ങി വരുന്ന സമയത്തായിരുന്നു സംഭവം. മലയാറ്റൂരിലെ ആറാം കുരിശിന് സമീപത്ത് വച്ചാണ് കപ്യാര്‍ ജോണി വട്ടപറമ്പന്‍ വികാരിയെ കുത്തിയത്. വാക്കുതര്‍ക്കത്തിനൊടുവില്‍ കൈയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഇയാള്‍ വികാരിയെ കുത്തുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ വൈദികനെ ഉടന്‍ അങ്കമാലിയിലെ ലിറ്റില്‍ ഫ്ളവര്‍ ആശുപത്രയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വൈദികന്റെ കാലിലാണ് കുത്തേറ്റത്. ഉച്ചയ്ക്ക് 1.30നാണ് സംഭവം. ഇടതു തുടയില്‍ ആഴത്തിലേറ്റ് കുത്താണ് മരണത്തിലേക്ക് നയിച്ചത്. അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലെത്തിയപ്പോഴേക്കും അച്ചന്‍ മരിച്ചിരുന്നു എന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. ഇടതു തുടയിലേറ്റ കുത്ത് പ്രധാന രക്തക്കുഴലിനെ തകര്‍ത്തിരുന്നതായി ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം. രക്തം വാര്‍ന്നാണ് ഫാദര്‍ സേവ്യര്‍ തേലക്കാട്ട് മരിച്ചത്.
കൊച്ചി ചേരാനെല്ലൂര്‍ തേലക്കാട്ട് പൗലോസ്‌ത്രേസ്യാമ്മ ദമ്പതികളുടെ എട്ടു മക്കളില്‍ രണ്ടാമനാണ് ഫാ.സേവ്യര്‍. കഴിഞ്ഞ ഏഴു വര്‍ഷമായി കുരിശുമുടിയിലെ റെക്ടറായി സേവനം ചെയ്തു വരികയാണ്. 1993 ഡിസംബര്‍ 27ന് തിരുപ്പട്ടം സ്വീകരിച്ച ഫാ. സേവ്യര്‍ തേലക്കാട്ട് സിഎല്‍സി അതിരൂപതാ ഡയറക്ടര്‍, പിഡിഡിപി വൈസ് ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു
https://www.facebook.com/Malayalivartha
























