എന്താ വലിപ്പം... ഹൊ എന്താ ഷെയ്പ്പ്... വനിതാ താരങ്ങള്‍ നീന്തുന്നത് രഹസ്യമായി ക്യാമറയില്‍ പകര്‍ത്തി, പിടിയിലായപ്പോള്‍ പുറത്ത് വന്നത് ഞെട്ടിപ്പിക്കുന്ന ചിത്രങ്ങളും വീഡിയോകളും

വനിതാ താരങ്ങള്‍ നീന്തുന്നത് രഹസ്യമായി ക്യാമറയില്‍ പകര്‍ത്തിയ ദേശീയ നീന്തല്‍ താരത്തിന് പാരാലിമ്ബിക് കമ്മിറ്റി മൂന്നു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി. അര്‍ജുന പുരസ്‌കാര ജേതാവ് കൂടിയായ പ്രശാന്ത കര്‍മ്മാക്കറെയാണ് വിലക്കിയത്.
പ്രശാന്ത കര്‍മ്മാക്കര്‍ സഹായികളിലൊരാള്‍ക്ക് ക്യാമറ നല്‍കി നീന്തല്‍ താരങ്ങളുടെ വീഡിയോ പകര്‍ത്താന്‍ നിര്‍ദേശിച്ചുവെന്നാണ് ആരോപണം. വീഡിയോ ചിത്രീകരിക്കുന്നത് ശ്രദ്ധയില്‍പെട്ടതോടെ താരങ്ങളും. മാതാപിതാക്കളും പ്രതിഷേധവുമായി രംഗത്തെത്തുയായിരുന്നു.
തര്‍ക്കം രൂക്ഷമായതോടെ സഹായി ചിത്രീകരണം നിര്‍ത്തിയെന്നും തുടര്‍ന്ന് പ്രശാന്ത തന്നെ വീഡിയോ എടുത്തതായും വനിതാ താരങ്ങള്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിയെ തുടര്‍ന്ന് പൊലീസ് ഇയാ!ളെ അറസ്റ്റ് ചെയ്‌തെങ്കിലും വിട്ടയച്ചു. വീഡിയോ ഡിലീറ്റ് ചെയ്യാമെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും താരം ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് വിട്ടയച്ചത്.
എന്നാല്‍ പാരാലിമ്ബിക് കമ്മിറ്റി വിഷയം ഗൗരവമായെടുത്ത് അന്വേഷണം നടത്തി. ഇയാള്‍ വീഡിയോ പകര്‍ത്താന്‍ ആവശ്യപ്പെട്ടുവെന്ന് സഹായി വെളിപ്പെടുത്തിയതോടെ മൂന്നു വര്‍ഷത്തേക്ക് താരത്തിന് വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു.
പത്ത് വര്‍ഷത്തോളമായി അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന പ്രശാന്ത കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും ഉള്‍പ്പെടെ 37ഓളം മെഡലുകള്‍ നേടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























