മധുവിന്റെ കുട്ടിക്കാലം എന്ന പേരിൽ പ്രചരിക്കുന്ന ചിത്രം വ്യാജം; യഥാർത്ഥ ചിത്രം പങ്കുവച്ച് ബന്ധുക്കള്‍

കൊല്ലപ്പെട്ട മധുവിന്റേതെന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത് വ്യാജ ചിത്രമെന്ന് സ്ഥിതീകരിച്ച് ബന്ധുക്കള്‍. സംഭവം വിവാദമായതോടെ ചിത്രമിട്ടവര്‍ അത് പിന്‍വലിച്ചു. മധു സുഹൃത്തുക്കള്‍ക്കൊപ്പം പഠന കാലത്ത് നില്‍ക്കുന്ന ചിത്രമെന്ന പേരില്‍ മറ്റൊരു യുവാവിന്റെ ചിത്രം പ്രചരിപ്പിക്കുകയായിരുന്നു.
ഇതിനിടെ മധുവും സഹോദരി ചന്ദ്രികയുമൊത്തുള്ള ചിത്രം ലഭിച്ചു. മധുവിന്റെ ചെറിയച്ഛന്റെ മകന്‍ രാജേഷില്‍ നിന്നാണിത് ലഭിച്ചത്. ഐടിഡിപിയില്‍ നിന്നുള്ള സാമ്ബത്തിക സഹായത്തില്‍ മുട്ടിക്കുളങ്ങരയിലെ സ്ഥാപനത്തില്‍ നിന്ന് മധു തൊഴില്‍ പരിശീലനം നേടിയിരുന്നു. ഇക്കാലത്തെ ചിത്രമെന്ന പേരിലാണ് വ്യാജ ചിത്രം പ്രചരിപ്പിച്ചത്.
https://www.facebook.com/Malayalivartha
























