ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിസാമിന് ഉന്നതരുടെ വഴിവിട്ട സഹായം ലഭിച്ചതായി പത്തനംതിട്ട എസ്പി ജേക്കബ് ജോബിന്റെ വെളിപ്പെടുത്തൽ

ചന്ദ്രബോസ് വധക്കേസിൽ വെളിപ്പെടുത്തലുമായി പത്തനംതിട്ട എസ്പി ജേക്കബ് ജോബ്. നിസ്സാമിനെ സഹായിച്ചത് ഉന്നത ഉദ്യോഗസ്ഥനെന്നും ജേക്കബ് ജോബ് പത്തനംതിട്ടയിൽ നടന്ന മാധ്യമ സെമിനാറിൽ വെളിപ്പെടുത്തി. ഒരു ഉന്നത പോലീസ് ഉന്നത ഉദ്യോഗസ്ഥൻ പ്രമുഖ നടിയുടെ കൂടെ അന്ന് ഹോട്ടലിൽ താമസിച്ചിരുന്നു. സംഭവത്തിനു പിന്നിൽ അയാൾക്ക് പങ്കുണ്ട്. ആ ഉദ്യോഗസ്ഥനാണ് തന്നെ ചതിച്ചതെന്നും ജേക്കബ് ജോബ് പറഞ്ഞു.
ചന്ദ്രബോസ് വധക്കേസുമായി ബന്ധപ്പെട്ട തനിക്കെതിരേ നടപടി എടുത്തത് ചെയ്യാത്ത കുറ്റങ്ങൾക്കാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വഞ്ചനായിരുന്നു ഇത്. നിസാമിനു താൻ സഹായം ചെയ്തു കൊടുത്തിട്ടില്ല. പ്രതിക്ക് മൊബൈൽഫോണും ആഡംബരസൗകര്യങ്ങളും ലഭിച്ചതിനു പിന്നിൽ മറ്റു ചിലരാണ്. നിസാമിന്റെ ഇടനിലക്കാരായി പ്രവർത്തിച്ച പോലീസുകാർക്കതിരെ നടപടിയുണ്ടായില്ല. അന്ന് പ്രമുഖ നടിയുടെ കൂടെ ഹോട്ടലിൽ താമസിക്കുകയും തന്നെ ചതിക്കുകയും ചെയത ഉദ്യോഗസ്ഥൻ ഇന്നും സർവീസിൽ സുരക്ഷിതിനാണ്
മുഹമ്മദ് നിസാമിനെ ജേക്കബ് ജോബ് ഒറ്റയ്ക്കു ചോദ്യംചെയ്തിരുന്നു. ഇത് സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന ആരോപണം കാരണം അദ്ദേഹത്തെ അന്ന് സസ്പെൻഡ് ചെയ്തിരുന്നു. തൃശൂർ സിറ്റി പോലീസ് കമ്മീഷണറായി ജേക്കബ് ജോബ് പ്രവർത്തിക്കുന്ന വേളയിലായിരുന്നു ഇത്. ഒറ്റയ്ക്കു ചോദ്യംചെയ്ത സംഭവത്തിൽ അസ്വാഭാവികത ഇല്ലെന്ന വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജേക്കബ് ജോബിനെ സർവീസിൽ പ്രവേശിപ്പിച്ചത്. ജേക്കബ് ജോബ് ഈ മാസം 31 വിരിമിക്കും.
https://www.facebook.com/Malayalivartha
























