പാര്‍ട്ടിയില്‍ തന്നെ ഒറ്റപ്പെടുത്തി വേട്ടയാടാന്‍ ശ്രമിക്കുന്നുവെന്ന് ഇസ്മയില്‍, വിമര്‍ശനങ്ങള്‍ തുടര്‍ന്നാല്‍ രാഷ്ട്രീയം ഉപേക്ഷിക്കും

സി.പി.ഐ സംസ്ഥാന സമ്മേളനത്തിലെ വിമര്‍ശനങ്ങള്‍ക്കെതിരെ പരാതിയുമായി ദേശീയ എക്‌സിക്യൂട്ടിവ് അംഗം കെ.ഇ. ഇസ്മയില്‍. പാര്‍ട്ടിയില്‍ തന്നെ ഒറ്റപ്പെടുത്തി വേട്ടയാടാന്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇസ്മായില്‍ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കി. കണ്‍ട്രോള്‍ കമീഷന് ലഭിച്ച പരാതി അതേപടി പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയത് അനുചിതമാണ്. വിമര്‍ശനങ്ങള്‍ തുടര്‍ന്നാല്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നും പരാതിയില്‍ പറയുന്നു.
പാര്‍ട്ടി തീരുമാനത്തെ തള്ളിപ്പറഞ്ഞെന്നും പാര്‍ട്ടിയെ അറിയിക്കാതെ വിദേശയാത്ര നടത്തിയെന്നും യു.എ.ഇയിലെ പാര്‍ട്ടിഘടകങ്ങളെ അറിയിക്കാതെ ഫണ്ട് പിരിവ് നടത്തിയെന്നും ഉള്‍പ്പെടെ ഇസ്മയിലിന്റെ നടപടികളെ രൂക്ഷമായ ഭാഷയിലാണ് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നത്. യു.എ.ഇയിലെ ജിദ്ദയില്‍നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലുള്ള തീരുമാനങ്ങളായാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
ആഡംബര ഹോട്ടലുകളില്‍ താമസിച്ചെന്നും വിമര്‍ശിച്ചയാളെ കഴിഞ്ഞ സമ്മേളനത്തിലെ പൊതുചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അനുവദിച്ചില്ലെന്നും യു.എ.ഇയിലെ പാര്‍ട്ടി ബ്രാഞ്ചുകളുടെ കോഓഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ പി.എം. പ്രകാശന്‍ കേന്ദ്ര കണ്‍ട്രോള്‍ കമീഷന് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യങ്ങളെല്ലാം ശരിവെക്കുന്ന നിലയിലാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha
























