ഇസ്മയിലിന്റെ പരാതി പാര്‍ട്ടി ചര്‍ച്ച ചെയ്യും, എല്ലാ കാര്യങ്ങളും പുറത്ത് പറയാനാവില്ലെന്ന് സുധാകര്‍ റെഡ്ഢി

പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ സംബന്ധിച്ച കെ.ഇ. ഇസ്മയിലിന്റെ പരാതി പരിശോധിക്കുമെന്ന് സി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഢി. പ്രശ്‌നങ്ങളുണ്ടെങ്കില്‍ പാര്‍ട്ടി ചര്‍ച്ച ചെയ്യും. എല്ലാ കാര്യങ്ങളും പുറത്ത് പറയാനാവില്ലെന്നും സുധാകര്‍ റെഡ്ഢി മാധ്യമങ്ങളോട് പറഞ്ഞു.
സി.പി.ഐ സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് ദേശീയ എക്‌സിക്യൂട്ടിവ് അംഗം കെ.ഇ. ഇസ്മയിലിനെതിരെ കടുത്ത പരാമര്‍ശമുള്ളത്. പാര്‍ട്ടി തീരുമാനത്തെ തള്ളിപ്പറഞ്ഞെന്നും പാര്‍ട്ടിയെ അറിയിക്കാതെ വിദേശയാത്ര നടത്തിയെന്നും യു.എ.ഇയിലെ പാര്‍ട്ടിഘടകങ്ങളെ അറിയിക്കാതെ ഫണ്ട് പിരിവ് നടത്തിയെന്നും ഉള്‍പ്പെടെ ഇസ്മയിലിന്റെ നടപടികളെ രൂക്ഷമായ ഭാഷയിലാണ് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നത്.
യു.എ.ഇയില്‍ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലുള്ള തീരുമാനങ്ങളായാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ആഡംബര ഹോട്ടലുകളില്‍ താമസിച്ചെന്നും വിമര്‍ശിച്ചയാളെ കഴിഞ്ഞ സമ്മേളനത്തിലെ പൊതുചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അനുവദിച്ചില്ലെന്നും യു.എ.ഇയിലെ പാര്‍ട്ടി ബ്രാഞ്ചുകളുടെ കോഓഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ പി.എം. പ്രകാശന്‍ കേന്ദ്ര കണ്‍ട്രോള്‍ കമീഷന് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
https://www.facebook.com/Malayalivartha
























