മുഖ്യമന്ത്രി മധുവിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു; കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്ന് മാതാവും സഹോദരിയും

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊന്ന മധുവിന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. മധുവിന്റെ അമ്മ മല്ലിയുമായും സഹോദരിയുമായും അഞ്ച് മിനിറ്റോളം സംസാരിച്ചു. മകനുണ്ടായ ദുരന്തം ഇനി മറ്റാര്‍ക്കും ആവര്‍ത്തിക്കരുതെന്നും സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെല്ലാം ശിക്ഷ ഉറപ്പാക്കണമെന്നും അമ്മയും സഹോദരിയും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. അക്കാര്യത്തില്‍ സര്‍ക്കാര്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പും നല്‍കി. മന്ത്രി കെ.കെ ഷൈലജ, എം.ബി രാഗേഷ് എം.പി, എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ തുടങ്ങിയവര്‍ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. മധുവിന്റെ വീട്ടില്‍ നിന്ന് അട്ടപ്പാടിയിലെ പദ്ധതികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളുടെ അവലോകന യോഗത്തില്‍ പങ്കെടുത്താന്‍ അദ്ദേഹം പുറപ്പെട്ടു.
അട്ടപ്പാടിയില്‍ ആദിവാസികള്‍ക്കായി നടത്തുന്ന പദ്ധതികളെ കുറിച്ച് വിശദമായ പരിശോധന അവലോകന യോഗത്തില്‍ നടക്കും. സ്ഥലത്ത് മാനസികാരോഗ്യകേന്ദ്രം തുറക്കണമെന്ന ആവശ്യം വര്‍ഷങ്ങളായി ഉന്നയിക്കുന്നുണ്ട്. അതേക്കുറിച്ച് ചര്‍ച്ചയുണ്ടാകും. ഫലപ്രദമായ ചികില്‍സാ സൗകര്യങ്ങള്‍ ഒരുക്കണം. കുടിവെളളം ഉള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെടും
https://www.facebook.com/Malayalivartha
























