നടുറോഡിൽ പോലീസിന്റെ ഗുണ്ടായിസം; വാഹനം ഒാടിക്കുന്നതിനിടെ ഫോണിൽ സംസാരിച്ചു; പിഴ നൽകാമെന്ന് പറഞ്ഞിട്ടും പിടിച്ചുവലിച്ച് ജീപ്പിൽ കയറ്റി ക്രൂരമര്‍ദ്ദനം; സംഭവം തലസ്ഥാനത്ത്

വാഹനം ഒാടിക്കുന്നതിനിടെ ഫോണിൽ സംസാരിച്ചതിന് യുവാക്കൾക്ക് പോലീസിന്റെ ക്രൂരമർദ്ദനം. അമ്പത്തല തറ സ്വദേശി അസ്ലമിനെയും കൂട്ടുകാരനെയും ഫ്ലൈയിംഗ് സ്ക്വാഡ് ജിപിഒ ജംഗ്ഷനില്‍ വച്ച് ഫോണിൽ സംസാരിച്ചതിന് പോലീസ് പിടികൂടിയിരുന്നു. ബൈക്കിന്റെ താക്കോല്‍ ഊരി മാറ്റിയതിൽ യുവാക്കൾ ചോദ്യം ചെയ്തതോടെ പോലീസുകാർ പ്രകോപിതരായി.
കയ്യില്‍ പിഴയടയ്ക്കാനുള്ള കാശില്ലെന്നും രസീത് നല്‍കിയാല്‍ പിന്നീട് അടയ്ക്കാമെന്നും യുവാക്കൾ പറഞ്ഞെങ്കിലും പോലീസ് അത് കേട്ടതായേ ഭാവിച്ചില്ല. പോലീസ് സ്റ്റേഷനിൽ ഹാജരായേ പറ്റൂ എന്ന് കന്റോൺമെന്റ് എസ്ഐയും കൂട്ടരും പറഞ്ഞു. തുടർന്ന് നാട്ടുകാർ പിഴ തുക പിരിച്ച് നൽകാമെന്ന് പറഞ്ഞു. അത് സമ്മതിക്കാനും പോലീസ് തയ്യാറല്ലായിരുന്നു. പോലീസ് യുവാക്കളെ അതിക്രൂരമായി പിടിച്ച് വലിച്ചിഴച്ച് സ്റ്റേഷനിൽ കൊണ്ടുപോകുകയായിരുന്നുവെന്ന് ദൃസാക്ഷികളായ നാട്ടുകാർ പറയുന്നു. ഇതിനെതിരെ പ്രതിഷേധിക്കാനെത്തിയ നാട്ടുകാര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തുകയും ചെയ്തു.
https://www.facebook.com/Malayalivartha

























