Widgets Magazine
26
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം...


കൊലയ്ക്ക് ശേഷം ആദ്യം വിളിച്ചത് സഹോദരിയെ; കുറ്റബോധമില്ലാതെ ക്രിസ്റ്റി! ലഹരിപ്പകയിൽ തകർന്ന ഒരു കുടുംബത്തിന്റെ കഥ...


ഞാൻ അവളെ കൊന്നു! കഴുത്തിന് പിന്നിൽ കുത്തിവീഴ്ത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായ സഹോദരനോട് കുറ്റസമ്മതം നടത്തി അധ്യാപകൻ: നെയ്യാറ്റിൻകരയെ നടുക്കി അൽമയുടെ അന്ത്യം...


കടയിൽ നിന്ന് വാങ്ങിയ ജീരകസോഡയുടെ കുപ്പിയിൽ ചത്ത പാമ്പിൻകുഞ്ഞ്..കുപ്പികൾ അടച്ചുറപ്പില്ലാത്ത സ്ഥലത്താണ് സൂക്ഷിച്ചിരുന്നത്..കടയടപ്പിച്ചു..


അസഹനീയമായ നിലയിലാണ് ചൂട് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്..കൊടും ചൂടിനിടയിലും ആശ്വാസമായി ചില പ്രദേശങ്ങളിൽ വേനൽ മഴ എത്തുന്നുണ്ട്..അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്..

മലയാളം ഔദ്യോഗിക ഭാഷയാക്കാനുള്ള ബില്‍ രാഷ്ട്രപതി തിരിച്ചയച്ചു, പ്രാദേശിക ഭാഷകള്‍ ഔദ്യോഗികമാക്കുന്നത് ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുമെന്ന് കേന്ദ്രം

18 MARCH 2018 08:55 AM IST
മലയാളി വാര്‍ത്ത

മലയാളം ഔദ്യോഗിക ഭാഷയാക്കാനുള്ള ബില്‍ രാഷ്ട്രപതി തിരിച്ചയച്ചു. രണ്ടേകാല്‍ വര്‍ഷം പരിഗണിക്കാതെ വച്ച ശേഷമാണ് തിരിച്ചയച്ചത്. 2015 ഡിസംബര്‍ 17ന് കെ.സി. ജോസഫ് നിയമസഭയില്‍ അവതരിപ്പിച്ച് പാസാക്കിയതാണ് മലയാള ഭാഷയുടെ വ്യാപനവും പരിപോഷണവും' ബില്‍. തുടര്‍ന്ന് രാഷ്ട്രപതിയുടെ അനുമതിക്ക് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുകയായിരുന്നു.

പ്രാദേശിക ഭാഷകള്‍ ഔദ്യോഗികമാക്കുന്നത് ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുമെന്ന ന്യായമാണ് ബില്‍ മടക്കാന്‍ കേന്ദ്രം ചൂണ്ടിക്കാട്ടുന്നതെന്ന് നിയമവകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. ജില്ലാ കോടതികളിലെ വിധിന്യായത്തിനുള്‍പ്പെടെ ഉപയോഗിക്കേണ്ട ഭാഷ മലയാളമാക്കിയാണ് ബില്‍ തയ്യാറാക്കിയത്. നിയമസഭയിലെ ബില്ലുകള്‍, നടപടിക്രമങ്ങള്‍ എന്നിവയും മലയാളത്തിലായിരിക്കണം, സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ പത്താംക്ലാസ് വരെ ഒന്നാംഭാഷ മലയാളമായിരിക്കണം, സംസ്ഥാനത്ത് വില്‍ക്കുന്നതും നിര്‍മ്മിക്കുന്നതുമായ എല്ലാ വ്യാവസായിക ഉത്പന്നങ്ങളുടെയും പേര് മലയാളത്തിലാക്കണം.

കേന്ദ്രസംസ്ഥാന നിയമങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന ഉത്തരവുകളും ചട്ടങ്ങളും മലയാളത്തിലായിരിക്കണം. ഇംഗ്‌ളീഷില്‍ പ്രസിദ്ധീകരിച്ച പ്രധാനപ്പെട്ട കേന്ദ്ര നിയമങ്ങള്‍ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്യണം. വിവരസാങ്കേതിക രംഗത്ത് മലയാളത്തിന്റെ ഉപയോഗം കാര്യക്ഷമമാക്കാന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ വികസിപ്പിക്കണം എന്നിവയും ബില്ലിലുണ്ട്.

ഹൈക്കോടതി, സുപ്രീംകോടതി എന്നിവിടങ്ങളിലേക്കുള്ള കത്തിടപാടുകള്‍ ഇംഗ്‌ളീഷിലാവാം. എന്നാല്‍ കന്നഡ, തമിഴ് ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ മാതൃഭാഷയില്‍ സര്‍ക്കാരുമായി ആശയവിനിമയം നടത്താം. മറുപടി ആ ഭാഷയിലോ ഇംഗ്ലീഷിലോ നല്‍കണം. പി.എസ്.സി വഴിയല്ലാതെ നിയമനം നടത്തുന്ന അര്‍ദ്ധസര്‍ക്കാര്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ പരീക്ഷാചോദ്യം മലയാളത്തില്‍ കൂടി തയ്യാറാക്കണം. സര്‍ക്കാരിന്റെ വിജ്ഞാപനങ്ങളും മലയാളത്തില്‍ വേണം എന്നിങ്ങനെ നിര്‍ദ്ദേശങ്ങളടങ്ങിയതാണ് ബില്‍.

മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റ് ' മലയാളത്തില്‍ എഴുതാന്‍ അനുമതിയില്ല. എന്നാല്‍ തമിഴ്, കന്നഡ, ആസാമീസ്, ബംഗാളി, ഗുജറാത്തി, മറാത്തി, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ എഴുതാം. മലയാളത്തില്‍ എഴുതാനായെങ്കില്‍ ഗ്രാമീണമേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഗുണകരമാവുമായിരുന്നു.
ഭാഷയെ സംരക്ഷിക്കാന്‍ ശക്തമായ നിയമനം അത്യാവശ്യമാണ്. കേന്ദ്രത്തിന് താത്പര്യമില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ തന്ത്രപരമായി പ്രവര്‍ത്തിച്ച്, ഗവര്‍ണറുടെ അനുമതിയോടെ നിയമമുണ്ടാക്കണം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇപ്പോൾ ചാവും!! യുവാവ് രണ്ടും കൽപ്പിച്ച്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന് മുന്നിൽ ദൈവത്തെ പോലെയെത്തി കേരള പോലീസ്  (54 minutes ago)

നെയ്യാറ്റിന്‍കരയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്ന സംഭവം: അദ്ധ്യാപകനായ ഭര്‍ത്താവ് കസ്റ്റഡിയില്‍  (56 minutes ago)

സംസ്ഥാനത്ത് ഇന്ന് മുതല്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യത  (1 hour ago)

കലിയടങ്ങും വരെ കുത്തി!! കുടൽമാല പുറത്തെത്തിയിട്ടും ക്ഷമിക്കാതെ വിഷ്ണു കൊലപാതകത്തിന് കാരണം!!  (1 hour ago)

ബീച്ച് ക്രിക്കറ്റ്: കാഫിറ്റ് പ്രീമിയർ ലീഗിന് തുടക്കം...  (1 hour ago)

അമ്മയെ ഞാൻ വെട്ടി സാറേ പെറ്റത്തള്ളയെ വെട്ടി തിന്നിട്ട് ക്രിസ്റ്റിയുടെ അട്ടഹാസം... അച്ഛൻ ആശുപത്രിൽ,തന്തയെ കൊല്ലണം  (1 hour ago)

അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം...  (1 hour ago)

മുന്നോട്ട് പോവല്ലേ.. സാരിയിൽ കടിച്ച് പിടിച്ചു!! മരണത്തെ തടയും പോലെ... ഇന്ദിരയെ പാമ്പ് കടിക്കും മുമ്പ് സംഭവിച്ചത്  (1 hour ago)

ഇൻഫോപാർക്ക് ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി...  (1 hour ago)

കൊലയ്ക്ക് ശേഷം ആദ്യം വിളിച്ചത് സഹോദരിയെ; കുറ്റബോധമില്ലാതെ ക്രിസ്റ്റി! ലഹരിപ്പകയിൽ തകർന്ന ഒരു കുടുംബത്തിന്റെ കഥ...  (2 hours ago)

ടേക്ക് ഓഫിനിടെ എൻജിൻ തകരാർ; സൂറിച്ചിലേക്ക് പറന്നുയരാനിരുന്ന വിമാനത്തിന് തീപിടിച്ചു  (2 hours ago)

ഞാൻ അവളെ കൊന്നു! കഴുത്തിന് പിന്നിൽ കുത്തിവീഴ്ത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായ സഹോദരനോട് കുറ്റസമ്മതം നടത്തി അധ്യാപകൻ: നെയ്യാറ്റിൻകരയെ നടുക്കി അൽമയുടെ അന്ത്യം...  (2 hours ago)

Soda-factory- സ്ഥാപനത്തിന് പൂട്ട്!  (2 hours ago)

കേരളത്തിലും തിരഞ്ഞെടുപ്പ് നടപടികളിൽ സുതാര്യത കുറവാണെന്ന ആശങ്ക കോൺഗ്രസിനുണ്ട്; രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ  (3 hours ago)

പാമ്പുകടിയേറ്റ് ജീവന്‍ നഷ്ടപ്പെട്ട സംഭവം ; ആശുപത്രികളിലെ സൗകര്യങ്ങൾക്ക് പോരായ്മ; സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി അന്വേഷണം നടത്തണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി  (3 hours ago)

Malayali Vartha Recommends