പറക്കാന്‍ തയ്യാറായി കണ്ണൂര്‍... റണ്‍വേ പൂര്‍ത്തിയായിക്കഴിഞ്ഞു; ആദ്യഘട്ടത്തില്‍ ആറ് അന്താരാഷ്ട്ര സര്‍വീസുകള്‍

കണ്ണൂര്‍ വിമാനത്താവളത്തിലെ ഡി.വി.ഒ.ആര്‍. സംവിധാനത്തിന്റെ കാലിബ്രേഷന്‍ കഴിഞ്ഞ മാസം 18ന് വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. സുരക്ഷാപരിശോധനയ്ക്ക് മുന്‍പായി വിമാനത്താവളത്തിലെ എല്ലാവിധ നിര്‍മാണപ്രവൃത്തികളും പൂര്‍ത്തിയാക്കും. റണ്‍വേയില്‍ വിമാനമിറങ്ങുന്നത് എളുപ്പമാക്കുന്ന ഇന്‍സ്ട്രുമെന്റ് ലാന്‍ഡിങ് സംവിധാനവും കമ്മിഷന്‍ ചെയ്യുന്നതിനുമുന്‍പ് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തും.
വിമാനത്താവളത്തിലെ നിര്‍ണായക സുരക്ഷാപരിശോധന ഈ മാസം അവസാനവാരം നടക്കും. ഡി.ജി.സി.എ.ബി.സി.എ.എസ്. വിഭാഗങ്ങളുടെ സംയുക്ത പരിശോധനയ്ക്കുശേഷമാണ് വിമാനത്താവളത്തിന് ലൈസന്‍സ് ലഭിക്കുക. ഇത് ലഭിച്ചാല്‍ ജൂണിലോ ജൂലായിലോ വിമാനത്താവളം കമ്മിഷന്‍ ചെയ്യാന്‍ സാധിക്കുമെന്നാണ് കിയാല്‍ അധികൃതരുടെ പ്രതീക്ഷ.ആഭ്യന്തരവകുപ്പിന്റെയും ഇമിഗ്രേഷന്‍ അധികൃതരുടെയും സംയുക്ത പരിശോധന കഴിഞ്ഞ ദിവസം നടന്നു.
റണ്‍വേ എതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ മഴ നീണ്ടുപോയതോടെയാണ് റണ്‍വേയുടെ പടിഞ്ഞാറു ഭാഗത്തെ സുരക്ഷാ മേഖലയുടെ നിര്‍മ്മാണം വൈകിയത്. ഇവിടത്തെ സുരക്ഷാ മതിലിന്റെ (ആര്‍.ഇ.വാള്‍) നിര്‍മ്മാണം പുനരാരംഭിച്ച് 95 ശതമാനത്തോളം പൂര്‍ത്തിയായിട്ടുണ്ട്.ഒരുമാസം കൊണ്ട് ഇത് പൂര്‍ത്തിയാക്കും. 3050 മീറ്റര്‍ റണ്‍വേ ഒരു വര്‍ഷം മുമ്ബ് തന്നെ പദ്ധതി പ്രദേശത്ത് സജ്ജീകരിച്ചിരുന്നു.
റണ്‍വേ നാലായിരം മീറ്റര്‍ തന്നെയായിരിക്കും. പ്രവൃത്തികള്‍ പുരോഗമിക്കുന്നുണ്ട്. ആവശ്യമായ ഭൂമി അളന്ന് തിട്ടപ്പെടുത്തി കഴിഞ്ഞു. ഇനി വില നിശ്ചയിച്ച് എറ്റെടുക്കും.റണ്‍വേ, ഏപ്രണ്‍, ടാക്‌സി വേ എന്നിവയില്‍ സിഗ്‌നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. ഇരുവശത്തും അപ്രോച്ച് ലൈറ്റുകളും സ്ഥാപിക്കണം. കല്ലേരിക്കരപാറാപ്പൊയില്‍ മേഖലയില്‍ ഇതിനായി സ്ഥലമെടുത്തിട്ടുണ്ട്.
കണ്ണൂരില്‍ നിന്ന് ആദ്യഘട്ടത്തില്‍ ആറ് അന്താരാഷ്ട്ര സര്‍വീസുകള്‍ തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ഉഡാന്‍ പദ്ധതി പ്രകാരം 24 ആഭ്യന്തര സര്‍വീസുകളും തുടങ്ങിയേക്കും. വിമാനക്കമ്പനികളുമായുള്ള മൂന്നാംഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. നിരവധി കമ്ബനികള്‍ കണ്ണൂരില്‍നിന്ന് സര്‍വീസിന് താത്പര്യമറിയിച്ച് രംഗത്തുണ്ട്.
ദുബായ് ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലേക്ക് ഉദ്ഘാടനദിവസം തന്നെ സര്‍വീസുകളുണ്ടാകും. ഗോവ, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍നിന്ന് കണ്ണൂരിലേക്ക് നേരിട്ടുള്ള വ്യോമപാത ലഭിക്കുമെന്ന് ഡി.വി.ഒ.ആര്‍. കാലിബ്രേഷന് ശേഷം വിദഗ്ധര്‍ വിലയിരുത്തിയിരുന്നു. വിമാനത്താവളത്തിന്റെ സുരക്ഷാചുമതലയുള്ള സി.ഐ.എസ്.എഫില്‍ 634 പേരെയും ഇമിഗ്രേഷന്‍ വിഭാഗത്തില്‍ 145 പേരെയും കസ്റ്റംസില്‍ 78 പേരെയും നിയോഗിക്കും.നിയമനനടപടികള്‍ പൂര്‍ത്തിയായിവരികയാണ്. രണ്ട് ഫയര്‍ സ്‌റ്റേഷനുകളിലേക്കുള്ള ജീവനക്കാരുടെ പരിശീലനവും തുടങ്ങി.
https://www.facebook.com/Malayalivartha






















