കള്ളനോട്ടിന്റെ സ്രോതസ് അന്വേഷിച്ച് ബംഗാളിൽ പോയതിന്റെ നടുക്കം മാറാതെ പോലീസ്: എന്തോ ഭാഗ്യംകൊണ്ടാണ് കുറ്റവാളികളുടെയും കൊളളക്കാരുടെയും കയ്യിൽ അകപ്പെടാതെ രക്ഷപ്പെട്ടത്

കള്ളനോട്ടിന്റെ സ്രോതസ് അന്വേഷിച്ച് ബംഗ്ലാദേശിലെ അതിര്‍ത്തിപ്പട്ടണത്തില്‍ പോയതിന്റെ നടുക്കം മാറാതെയിരിക്കുകയാണ് ഊന്നുകല്‍ എസ്.ഐ: സി.എം. സൂഫിയും സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എം.എസ്. ജയനും. എന്തോ ഭാഗ്യംകൊണ്ടാണ് കുറ്റവാളികളുടെയും കൊളളക്കാരുടെയും കയ്യിൽ അകപ്പെടാതെ രക്ഷപ്പെട്ടത്. ബംഗാളിൽ എത്തിയ അവർക്കുണ്ടായ അനുഭവം ഞെട്ടിക്കുന്നതായിരുന്നു.
കഴിഞ്ഞ ഫെബ്രുവരി രണ്ടിനാണ് തലക്കോട്ടു കള്ളനോട്ടുകളുമായി പിടിയിലായ മൂന്നംഗ സംഘത്തിലെ സഹോദരിമാരായ സുഹാനയുടെയും സഹിനയുടെയും വീട് തേടി ഇരുവരും ബംഗാളിലെ മാള്‍ഡ ജില്ലയിലെ കലിയചക്കിലെത്തുന്നത്. ഇവിടെ ഉത്തര്‍ദാരിയപുരില്‍നിന്ന് ബംഗ്ലാദേശിലേക്കു പോകുന്ന ദേശീയ പാതയോരത്താണ് പ്രതികളുടെ വീട്. ഭൂരിഭാഗംപ്പേരും ബംഗ്ലാദേശില്‍ നിന്നെത്തുന്ന കള്ളനോട്ടിന്റെ ഏജന്റുമാരാണ്. ബി.എസ്.എഫ്. ഉദ്യോഗസ്‌ഥരുള്‍പ്പെടെ വലിയ കൈക്കൂലി വാങ്ങുന്ന പ്രദേശമാണിത്.
ഒരാഴ്‌ച മുമ്പ് ഇവിടെ എത്തിയ എസ്.ഐ.യും സി.സി.പി.ഒയും അവിടത്തെ പോലീസ് സ്‌റ്റേഷനില്‍ സഹായം തേടിയെങ്കിലും പേടിപ്പെടുത്തുന്ന മറുപടിയാണു പോലീസിന്റെ ഭാഗത്തുനിന്നും കിട്ടിയത്. പ്രതികളുടെ നാട്ടില്‍ പോകുന്നത് അപകടമാണെന്നും വെടിവയ്‌പ് വരെ ഉണ്ടായേക്കാമെന്നുമായിരുന്നു മുന്നറിയിപ്പ്. വിദ്യാസമ്പന്നനായ ഒരു പഞ്ചായത്തംഗത്തിന്റെ സഹായത്തോടെ സഹോദരിമാരുടെ വീട് കണ്ടെത്തിയ ഇവര്‍ക്കു മുന്നറിയിപ്പ് ശരിയായിരുന്നെന്നു ബോധ്യമായി. ഫ്ലാറ്റ് രീതിയിലുളള ഇരുനില കെട്ടിടത്തിലാണ് സഹോദരിമാര്‍ താമസിച്ചിരുന്നത്. ഗേറ്റ് മുതല്‍ അതീവ സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. എല്ലായിടത്തും സിസി.ടിവി. ക്യാമറകള്‍ സ്‌ഥാപിച്ചിരുന്നു. വീട്ടിലുള്ളവര്‍ക്കു ഗേറ്റിന് പുറത്തു നില്‍ക്കുന്നവരോട് വിവരം ചോദിക്കാനുള്ള സംവിധാനവുമുണ്ടായിരുന്നു. പോർച്ചിൽ ഒരു ബൊലേറോ ജീപ്പും ടൊയോട്ടോ ഫോര്‍ച്യൂണറും ഉണ്ടായിരുന്നു.
പഞ്ചായത്ത് അംഗത്തിന്റെ സഹായത്തോടെ വീടിന്റെ കോമ്പൗണ്ട് കടന്ന് വിവരം അന്വേഷിക്കുന്നതിനിടെ പോലീസിനെ വെട്ടിച്ച് ഇവിടെ താമസിച്ചിരുന്ന പ്രതികളുടെ അമ്മയും മുംബെയിലെ ഒരു കള്ളനോട്ട് കേസില്‍ ഒന്നാം പ്രതിയായ കുരൂണുനും സുഹാനയുടെ മകനും രക്ഷപ്പെട്ടു. ഇവരെ കുടുക്കാനും നോട്ടിന്റെ വിവരം കൂടുതലായി അന്വേഷിക്കാനുമുള്ള ശ്രമം ലോക്കല്‍ പോലീസ് അനുവദിച്ചില്ല. ക്രിമിനലുകളുമായി അവിടത്തെ പോലീസിന് അടുത്തബന്ധമാണുള്ളതെന്നും പോലീസ് തിരിച്ചറിഞ്ഞു. ഒരാഴ്‌ചയോളം അവിടെ താമസിച്ച ഇവര്‍ക്കെതിരെ ഭീഷണിയുമുയർന്നിരുന്നു.
https://www.facebook.com/Malayalivartha

























