കോടതിയലക്ഷ്യക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപി ജേക്കബ് തോമസ് സുപ്രീം കോടതിയിൽ

കോടതിയലക്ഷ്യക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപി ജേക്കബ് തോമസ് സുപ്രീം കോടതിയെ സമീപിച്ചു. ജഡ്ജിമാര്‍ക്കെതിരേ ആരോപണം ഉന്നയിച്ചിട്ടില്ലെന്നും വസ്തുതകളാണ് കേന്ദ്ര വിജിലന്‍സ് കമ്മീഷന് നല്‍കിയ പരാതിയില്‍ പറഞ്ഞതെന്നുമാണ് ഹര്‍ജിയില്‍ ജേക്കബ് തോമസ് പറയുന്നത്.
ജേക്കബ് തോമസ് കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ക്ക് അയച്ച പരാതിയിലാണ് രണ്ട് ജഡ്ജിമാര്‍ക്കെതിരേ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങളുണ്ടായത്. ഇതേ തുടര്‍ന്നാണ് ജേക്കബ് തോമസിനെതിരേ ഹൈക്കോടതി കോടതിയലക്ഷ്യത്തിന് കേസെടുത്തത്. ജേക്കബ് തോമസ് ഏപ്രില്‍ രണ്ടിന് നേരിട്ട് ഹാജരാകണമെന്നും കോടതി നോട്ടീസ് അയച്ചിരുന്നു.
https://www.facebook.com/Malayalivartha

























