ക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മ്മ പുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്ന് ഓശാന പെരുന്നാള്‍ ആഘോഷിക്കുന്നു

ക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മ്മ പുതുക്കി ലോകമെങ്ങുമുള്ള െ്രെകസ്തവര്‍ ഇന്ന് ഓശാന പെരുന്നാള്‍ ആഘോഷിക്കുന്നു. പള്ളികളില്‍ ഇന്നു പ്രത്യേക തിരുകര്‍മ്മങ്ങളും കുരുത്തോല പ്രദിക്ഷിണവും നടക്കും. വിശുദ്ധ വാരാചണത്തിന്റെ തുടക്കം കൂടിയാണ് ഓശാന ഞായര്‍.
ജെറുസലേം പട്ടണത്തിലേക്കുള്ള ക്രിസ്തുവിന്റെ രാജകീയ പ്രവേശനത്തിന്റെ ഓര്‍മ്മക്കായാണു െ്രെകസ്തവര്‍ ഓശാന ഞായര്‍ ആചരിക്കുന്നത്. ജെറുസലേമിലേക്കു വന്ന ക്രിസ്തുവിനെ ജനക്കൂട്ടം ഈന്തപ്പന ഓലകളും സൈഫിന്‍ കൊമ്പുകളും ഉയര്‍ത്തി എതിരേറ്റതിന്റെ ഓര്‍മ്മക്കായി ദേവാലയങ്ങളില്‍ നടക്കുന്ന പ്രത്യേക പ്രാര്‍ത്ഥന ശുശ്രൂകളോടനുബന്ധിച്ച് കുരുത്തോലകളും വഹിച്ച് വിശ്വാസികള്‍ പ്രദക്ഷിണം നടത്തും. വിശ്വാസികള്‍ കുരുത്തോലയെ വളരെ പൂജ്യമായി കൈകാര്യം ചെയ്യുകയും വീട്ടില്‍ ഭദ്രമായി സൂക്ഷിക്കുകയും ചെയ്യുന്നു.

ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓര്‍മകള്‍ പുതുക്കുന്ന വിശുദ്ധ വാരാചരണത്തിനും ഇതോടെ തുടക്കമാകും. അന്ത്യ അത്താഴത്തിന്റെ അനുസ്മരണമായി വ്യാഴാഴ്ച പെസഹ ആചരിക്കും. പള്ളികളില്‍ കാല്‍ കഴുകല്‍ ശുശ്രൂഷയും വീടുകളില്‍ പുളിപ്പില്ലാത്ത അപ്പം മുറിക്കലും നടക്കും. പിറ്റേന്നു കുരിശുമരണത്തിന്റെ ഓര്‍മകള്‍ പുതുക്കുന്ന ദുഃഖവെള്ളിയാണ്. പള്ളികളില്‍ പീഡാനുഭവ വായനകളും കുരിശിന്റെ വഴിയും പരിഹാര പ്രദക്ഷിണങ്ങളും നടക്കും. ഞായറാഴ്ച ഉയിര്‍പ്പുതിരുനാള്‍ ആഘോഷത്തോടെ 50 നോമ്പാചരണത്തിന് പരിസമാപ്തിയാകും.

https://www.facebook.com/Malayalivartha

























