നടിമാര്‍ താരജാഡകളെന്ന് പറയുന്നവര്‍ക്ക് ഒരു മറുവാക്ക്... ദോശ ചുട്ടതിന് പിന്നാലെ വീണ്ടും കയ്യടി നേടി അനുശ്രീ

നടിമാര്‍ പൊതുവേ ജാഡകളെന്നു പറയുന്ന സമയത്ത് സ്വന്തം പ്രവര്‍ത്തിയിലൂടെ അനുശ്രീ ശ്രദ്ധേയമാവുകയാണ്. താരജാഡകളില്ലാത്ത നടിയെന്ന വിശേഷണം പലതവണ നേടി ജനപ്രീയയായി മാറിയ നടിയാണ് അനുശ്രീ. യാതൊരു തലക്കനവുമില്ലാതെ പൊതുവേദികളിലും സോഷ്യല്‍ മീഡിയയിലും എത്തുന്ന അനുശ്രീക്ക് അടുത്ത വീട്ടിലെ പെണ്‍കുട്ടി ഇമേജ് തുടക്കം മുതലുണ്ട്. സെറ്റില്‍ പാചകക്കാര്‍ക്കൊപ്പം ദോശ ചുടുന്ന വീഡിയോ നേരത്തേ വൈറലായിരുന്നു. ഇപ്പോള്‍ മറ്റൊരു വീഡിയോയാണ് വൈറലാകുന്നത്.
സഹതാരത്തെ സഹായിക്കുന്ന വീഡിയോ സംവിധായകന്‍ സുജിത്ത് വാസുദേവാണ് പങ്കുവെച്ചത്. 'നമ്മുക്ക് ഒപ്പമുള്ളവരെ സഹായിക്കാന്‍ മികച്ച ഒരു വ്യക്തിത്വമുള്ളവര്‍ക്കേ സാധിക്കൂ. ഈ വീഡിയോ പോസ്റ്റ് ചെയ്യാതിരിക്കാന്‍ എനിക്ക് കഴിയുന്നില്ല. ഈ പെണ്‍കുട്ടി തന്റെ സഹതാരത്തെ സഹായിക്കുന്നത് കാണുമ്പോള്‍ ഒത്തിരി ബഹുമാനം തോന്നുന്നു. എല്ലാവരും ഇതു പോലെ ആയിരിക്കാന്‍ ആഗ്രഹിക്കുന്നു. അനുശ്രീയോട് ഒരുപാട് ബഹുമാനം' സുജിത്ത് കുറിച്ചു.
ഓട്ടോ ഡ്രൈവറുടെ വേഷമാണ് അനുശ്രീക്ക്. ഈ കഥാപാത്രമാണ് സിനിമ മുന്നോട്ട് കൊണ്ടു പോകുന്നത്. മറിമായം ഫെയിം ജയരാജാണ് തിരക്കഥ. ജയിംസ് ആന്റ് ആലീസ് എന്ന ചിത്രത്തിന് ശേഷം സുജിത്ത് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
https://www.facebook.com/Malayalivartha

























