അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാട് വിവാദത്തിന് പരിഹാരമായതായി സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാട് വിവാദത്തിന് പരിഹാരമായതായി സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി . താനും സഹായമെത്രാന്മാരും ചേര്‍ന്ന് കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞതാണ് സത്യമെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. ഓശാന പെരുന്നാളിനോട് അനുബന്ധിച്ച് കൊച്ചി സെന്റ് മേരീസ് ബസിലിക്കയില്‍ നടന്ന ചടങ്ങില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
ഓരോരോ കാരണങ്ങളാല്‍ അശുദ്ധിയുള്ളവരാണ് എല്ലാവരും. അതിനാല്‍ വ്യക്തികളും കുടുംബങ്ങളും സഭയും ശുദ്ധീകരിക്കപ്പെടേണ്ടതുണ്ട്. ദൈവത്തിന്റെ ചാട്ടവാര്‍ നമുക്ക് എതിരാണെന്നും ആലഞ്ചേരി പറഞ്ഞു.
https://www.facebook.com/Malayalivartha

























