അങ്ങാടിപ്പുറം ഹോണ്ട ഷോറൂമില്‍ വന്‍ തീപിടുത്തം, അഗ്നിശമന സേനാവിഭാഗം സ്ഥലത്തെത്തി തീയണക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുന്നു...

അങ്ങാടിപ്പുറം ഹോണ്ട ഷോറൂമില്‍ വന്‍ തീപിടുത്തം. ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയാണ് സമീപവാസികളും യാത്രാക്കാരും ഷോറൂമില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. ഉടന്‍ അഗ്‌നിശമന സേനാവിഭാഗത്തെ വിവരമറിയിക്കുകയായിരുന്നു. പെരിന്തല്‍മണ്ണ അഗ്നിശമന സേനാവിഭാഗം സ്ഥലത്തെത്തി തീയണക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുന്നു.
കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ അങ്ങാടിപ്പിുറം ജങ്ഷനില്‍ നിന്നും 50 മീറ്റര്‍ അകലെ കോഴിക്കോട് റോഡിലാണ് അടുത്തകാലത്ത് നവീകരിച്ച് ഷോറൂം. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. നാശനഷ്ടങ്ങള്‍ പരിശോധിച്ചുവരുന്നതേയുള്ളൂ. സമീപത്തെ മറ്റ് കെട്ടിടങ്ങളിലേക്ക് തീപടരുന്നത് തടയാനുള്ള ശ്രമത്തിലാണ്
https://www.facebook.com/Malayalivartha























