കുപ്പിവെള്ളത്തിന് അമിതവില ഈടാക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് ഭക്ഷ്യവകുപ്പ്

കുപ്പിവെള്ളത്തിന് അമിതവില ഈടാക്കുന്നവര്‍ക്കെതിരേ പരിശോധിച്ച് നടപടിയെടുക്കുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍. നിര്‍മാതാക്കള്‍ വില കുറച്ചിട്ടും വില്‍പ്പനക്കാര്‍ കുപ്പിവെള്ളത്തിന്റെ വില കുറയ്ക്കുന്നില്ലെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കിയത്.
ഈ മാസം രണ്ട് മുതല്‍ വെള്ളത്തിന് 12 രൂപയാക്കാന്‍ കുപ്പിവെള്ള നിര്‍മാണ കമ്പനികളുടെ സംഘടനയായ കേരള ബോട്ടില്‍ഡ് വാട്ടര്‍ മാനുഫാക്‌ചേര്‍സ് അസോസിയേഷന്‍ തീരുമാനിച്ചിരുന്നു. ജിഎസ്ടി നിലവില്‍ വന്ന ശേഷം സര്‍ക്കാര്‍ അഭ്യര്‍ഥന മാനിച്ചാണ് വില കുറച്ചത്.
https://www.facebook.com/Malayalivartha























