യുഡിഎഫിന്റെ ബാർ നിരോധനം ഫലം കണ്ടു , ഇന്ത്യയിൽ മദ്യ ഉപഭോഗത്തിൽ കേരളത്തിന് പതിനെട്ടാമത് സ്ഥാനം ; പുരുഷന്മാരുടെ മദ്യോപഭോഗം കുറഞ്ഞപ്പോൾ സ്ത്രീകളിൽ നേരിയ വർധന

യുഡിഎഫിന്റെ ബാർ നിരോധനം ഫലം കണ്ടു , കേരളത്തിലെ മദ്യപാനികളുടെ എണ്ണത്തിൽ നേരിയ കുറവ്. നാഷണൽ ഫാമിലി സര്‍വ്വയുടെ ഔദ്യോഗിക റിപ്പോര്‍ട്ടാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. മുൻ വർഷത്തെ കണക്കുകളെ അപേക്ഷിച്ച് ബാർ നിരോധത്തിന് ശേഷം കേരളത്തിലെ മദ്യോപയോഗത്തിൽ നല്ല രീതിയിലുള്ള വ്യതാസം പ്രകടമാകുന്നു. മദ്യപാനികളായ പുരുഷന്മാരുടെ എണ്ണമെടുക്കുമ്പോൾ ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന് പതിനെട്ടാം സ്ഥാനം.
2005 -2006 ലെ എൻ. എഫ്. എച്ച്. എസ്. സർവേ അനുസരിച്ച് 45 ശതമാനമുണ്ടായിരുന്ന പുരുഷ മദ്യപാനികളുടെ എണ്ണത്തിൽ നല്ല രീതിയിലുള്ള വ്യത്യാസം വന്നിട്ടുണ്ട്. അരുണാചല്‍പ്രദേശ് 59 ശതമാനം, തൃപുര 57 ശതമാനം, തെലങ്കാന54 ശതമാനം എന്നിങ്ങനെയാണ് പുരുഷ മദ്യപാനികളുടെ കണക്കുകൾ. ഇതനുസരിച്ച് നോക്കുമ്പോൾ കേരളത്തിൽ നേരിയ കുറവ് പ്രകടമാണ്. രാജ്യത്ത് മദ്യം ഉപയോഗിക്കുന്ന പുരുഷന്മാരുടെ എണ്ണം പൊതുവെ കുറയുന്ന ഒരു പ്രവണതയാണ് റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നത്. മുൻപ് ദേശീയതലത്തിൽ 32 ശതമാനം പുരുഷന്മാർ മദ്യപിച്ചിരുന്നെങ്കിൽ ഇപ്പോൾ 29 ശതമാനമായി കുറഞ്ഞിട്ടുണ്ട്. എൻ എസ് എസ് ഒ യുടെ 2011 -12 കണക്കുകൾ അനുസരിച്ച് ആന്ധ്രാപ്രദേശിൽ ഒരു വ്യക്തിയുടെ വാർഷിക ഉപഭോഗം 34. 5 ലിറ്റർ ആണെങ്കിൽ കേരളത്തിൽ അത് 10 .2 ലിറ്ററാണ്.

അതേസമയം കേരളത്തിൽ മദ്യപിക്കുന്ന സ്ത്രീകളുടെ എണ്ണം 0 .7 ശതമാനത്തിൽ നിന്ന് 1.6 ശതമാനമായി ഉയർന്നിട്ടുണ്ട്. എന്നാൽ ദേശീയ തലത്തിലെ കണക്കനുസരിച്ച് രണ്ടു ശതമാനത്തിൽ നിന്നും അത് ഒരു ശതമാനമായി കുറഞ്ഞു. മതപരമായി നോക്കുമ്പോൾ ക്രിസ്ത്യൻ മതത്തിനുള്ളിലാണ് മദ്യപാനികളുടെ എണ്ണം കൂടുതൽ. ഏറ്റവും കുറവായി കാണിക്കുന്നത് ജൈന മതക്കാരും.
അതെ സമയം മെഡിക്കൽ റിപോർട്ടുകൾ അനുസരിച്ച് മദ്യപാനം ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. അക്രമ വാസന, മാനസിക രോഗങ്ങൾ , അപകടങ്ങൾ തുടങ്ങിയവ സംഭവിക്കുന്നതിന് ഇത് പ്രധാനകാരണമായി മാറുന്നു. ലോകാരോഗ്യസംഘടന പുറത്ത് വിടുന്ന കണക്കനുസരിച്ച് 3.3 ശതമാനം മദ്യപാനത്തിന് കീഴ്‌പ്പെട്ടവരാണ്.
https://www.facebook.com/Malayalivartha























