കണ്ണൂര്‍, കരുണ ബില്ലുമായി സര്‍ക്കാര്‍ മുന്നോട്ട്; ബില്ല് നിയമവകുപ്പിന് കൈമാറി

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജ് ബില്ലുമായി സര്‍ക്കാര്‍ മുന്നോട്ട്. ബില്ല് നിയമവകുപ്പിന് കൈമാറി. ബില്ല് പാസാക്കുന്നതിനായി ഉടന്‍ ഗവര്‍ണര്‍ക്ക് കൈമാറും. കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ മെഡിക്കല്‍ പ്രവേശന ബിൽ ഇന്നലെ നിയമസഭ പാസാക്കിയിരുന്നു. എന്നാൽ സര്‍ക്കാരിന്റെ ബില്‍ ഇന്ന് സുപ്രീംകോടതി സ്‌റ്റേ ചെയ്തിരുന്നു.
പ്രവേശനം നല്‍കിയ 181 വിദ്യാര്‍ത്ഥികളെയും പുറത്താക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഇത് സര്‍ക്കാരിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. സര്‍ക്കാര്‍ നടപടി നിയമവിരുദ്ധമെന്നും കോടതി നിരീക്ഷിച്ചു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും ചട്ടങ്ങളും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായി. ഇത് അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു. എന്നാൽ ഇതെല്ലാം മറികടന്നാണ് ബില്ലുമായി മുന്നോട്ടുപാകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha























