കോഴിക്കോട്ട് പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ മൂന്ന് പേരെയും രക്ഷിച്ചു

മുക്കത്ത് ചെറുവാടി പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ മൂന്ന് പേരെയും നാട്ടുകാര്‍ രക്ഷിച്ചു. മുഹമ്മദലി (39), ഫാത്തിമ (12), മുഫീദ (15) എന്നിവരാണ് ഒഴുക്കില്‍പെട്ടത്. കുട്ടികളുടെ നിലവിളി കേട്ടെത്തിയ പ്രദേശവാസികളാണ് ഇവരെ രക്ഷിച്ചത്. മൂവരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ നില ഗുരുതരമാണെന്നാണ് ആശുപത്രിയില്‍ നിന്നും ലഭിക്കുന്ന വിവരം.വൈകിട്ട് നാലോടെയാണ് സംഭവം. ബന്ധുവീട്ടിലെത്തിയ മുഹമ്മദലിയും മകളും ബന്ധുവുമാണ് അപകടത്തില്‍പെട്ടത്.
https://www.facebook.com/Malayalivartha























