സുപ്രീം കോടതി ഉത്തരവ് മുന്‍വിധിയോടു കൂടിയുള്ളത്; സര്‍ക്കാരിന്റെ സദുദ്ദേശത്തെ കോടതി മാനിച്ചില്ലെന്നും കോടിയേരി

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ 180 വിദ്യാര്‍ത്ഥികളെ ഉടന്‍ പുറത്താക്കണമെന്നുള്ള സുപ്രീംകോടതി ഉത്തരവ് മുന്‍വിധിയോടുകൂടിയതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാരിന്റെ സദുദ്ദേശത്തെ കോടതി മാനിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ ബില്‍ പാസാക്കിയിട്ടും നേരത്തെ സ്വീകരിച്ച സമീപനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് സുപ്രീം കോടതി ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കരുണ വിഷയത്തില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടിയായിരിക്കുകയാണ് സുപ്രീംകോടതി വിധി. ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഇന്നലെ കൊണ്ടുവന്ന ഓഡിനന്‍സ് കോടതി സ്റ്റേ ചെയ്തു. ഭരണപക്ഷവും പ്രതിപക്ഷവും ഒത്തൊരുമിച്ച് നിയമസഭ സാധൂകരിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് രംഗത്തുവന്നിരുന്നു.
https://www.facebook.com/Malayalivartha

























