അങ്ങാടിപ്പുറത്ത് ഇരുചക്ര വാഹന ഷോറൂമില്‍ വന്‍ തീ പിടിത്തം ; 17 ഇരുചക്ര വാഹനങ്ങള്‍ കത്തിനശിച്ചു.

അങ്ങാടിപ്പുറത്ത് ഇരുചക്ര വാഹന ഷോറൂമില്‍ വന്‍ അഗ്നിബാധ. വ്യാഴാഴ്ച രാവിലെ 6.15നാണ് ഷോറൂമിെന്റ ഇരുനില കെട്ടിടത്തിന് തീപിടിച്ചത്.ദേശീയപാതയില്‍ ഒാരാടംപാലത്തിനടുത്ത എ.എം ഹോണ്ട ഷോറൂമും അതിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സര്‍വിസ് സന്റെറും ഉള്‍പ്പെട്ട കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.
കെട്ടിടത്തിലെ ജനറേറ്റര്‍ സ്ഥിതിചെയ്യുന്ന ഭാഗത്തുനിന്ന് ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സര്‍വിസിന് കൊണ്ടുവന്ന 17 ഇരുചക്ര വാഹനങ്ങള്‍ കത്തിനശിച്ചു. പ്രദര്‍ശനത്തിന് വെച്ച ഏതാനും വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു. മുകളിലെ നിലയിലായിരുന്നു പുതിയ വാഹനങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. തീപടര്‍ന്ന് തുടങ്ങിയതോടെ പ്രദര്‍ശനത്തിന് വെച്ച വാഹനങ്ങള്‍ നാട്ടുകാരടക്കമുള്ളവര്‍ അവിടെനിന്ന് മാറ്റുകയായിരുന്നു.
കെട്ടിടത്തിെന്റ ഫാബ്രിക്കേഷന് തീപിടിച്ചതാണ് കറുത്ത പുകയും തീനാളങ്ങളും ശക്തമായി ഉയരാന്‍ കാരണമായത്. കമ്ബ്യൂട്ടറുകളടക്കമുള്ള ഒാഫിസ് സംവിധാനം കത്തിനശിച്ചു. വിവരമറിഞ്ഞ് പെരിന്തല്‍മണ്ണ അഗ്നിശമന സേനയുടെ മൂന്ന് യൂനിറ്റ് എത്തി തീയണക്കാനുള്ള ശ്രമം ആരംഭിച്ചു. നാട്ടുകാരും ഒപ്പംകൂടി. പിന്നീട് മലപ്പുറം, മഞ്ചേരി, മണ്ണാര്‍ക്കാട് എന്നിവിടങ്ങളില്‍നിന്ന് അഗ്നിശമന വിഭാഗത്തിെന്റ ഒാരോ യൂനിറ്റും എത്തി. 9.30ഒാടെയാണ് തീ പൂര്‍ണമായി അണച്ചത്. നഷ്ടം കണക്കാക്കിവരുന്നു.
തീ കൂടുതല്‍ പടരാതിരുന്നത് കൂട്ടായ പരിശ്രമത്തില്‍
പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറത്ത് ഇരുചക്ര വാഹന ഷോറൂമിലുണ്ടായ അഗ്നിബാധ സമീപ കെട്ടിടങ്ങളിലേക്കും മറ്റും പടരുന്നത് തടയാന്‍ കഴിഞ്ഞത് നാട്ടുകാരുടെയും 40ഒാളം വരുന്ന അഗ്നിശമന സേനാവിഭാഗത്തിെന്റയും കഠിനപരിശ്രമത്താല്‍. രാവിലെ ഷോറൂമിെന്റ ഉള്ളില്‍നിന്ന് കറുത്തപുകയും അഗ്നിനാളങ്ങളും ഉയരുന്നത് ശ്രദ്ധയില്‍പെട്ട പ്രദേശത്തുകാര്‍ വിവരം നല്‍കിയതിെന്റ അടിസ്ഥാനത്തില്‍ ആറരയോടെ സ്റ്റേഷന് ഒാഫിസര്‍ എല്‍. സുഗുണെന്റ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണയിലെ അഗ്നിശമന വിഭാഗം സ്ഥലത്തെത്തി.
ഇവര്‍ നല്‍കിയ വിവരത്തെുടര്‍ന്ന് മലപ്പുറം അസിസ്റ്റന്റ് സ്റ്റേഷന് ഒാഫിസര്‍ ബാബുരാജിെന്റ നേതൃത്വത്തിലും മഞ്ചേരിയില്‍നിന്ന് അബ്ദുല്‍ കരീമിെന്റ നേതൃത്വത്തിലും മണ്ണാര്‍ക്കാട്ടുനിന്ന് നാസറിെന്റ നേതൃത്വത്തിലുമുള്ള അഗ്നിശമന യൂനിറ്റുകളും എത്തി രണ്ട് മണിക്കൂര്‍ നീണ്ട കഠിന പ്രയത്നത്തിന് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പെരിന്തല്‍മണ്ണ ഫയര്സ്റ്റേഷനിെല മുഹമ്മദലി, രമേശ്, ഗിരീഷ്, മുരളീധരന്‍, സുരേന്ദ്രന്‍, ടോമിതോമസ്, മോഹനന്‍, അഭിലാഷ് എന്നിവര്‍ തീ അണക്കുന്നതിന് നേതൃത്വം വഹിച്ചു.
https://www.facebook.com/Malayalivartha

























