ഓഖി ദുരന്തത്തില്‍ കാണാതായ 91 പേര്‍ മരിച്ചതായി കണക്കാക്കി അവരുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം നല്‍കും

ഓഖി ദുരന്തത്തില്‍ കാണാതായ 91 പേര്‍ മരിച്ചതായി കണക്കാക്കി അവരുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായ വിതരണം ചൊവ്വാഴ്ച നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കുടുംബത്തിന് 20 ലക്ഷം വീതമാണ് നല്‍കുന്നത്. 49 പേരുടെ മൃതദേഹങ്ങള്‍ നേരത്തെ കണ്ടുകിട്ടിയിരുന്നു.
ഇവരുടെ ആശ്രിതരായ കുടുംബാംഗങ്ങള്‍ക്ക് 20 ലക്ഷം രൂപ വീതം നിക്ഷേപിച്ചതിന്റെ രേഖകള്‍ നേരത്തെ കൈമാറിയിരുന്നു. ഓഖി ദുരന്തത്തില്‍പെട്ട് ആകെ മരിച്ചത് 141 പേരാണെന്നാണ് ഔദ്യോഗിക കണക്ക്.
കാണാതായ 92 പേരാണ് തിരിച്ചെത്താനുണ്ടായിരുന്നത്. ഇതില്‍ ഒരാളുടെ മൃതദേഹം പിന്നീട് കണ്ടുകിട്ടിയിരുന്നു. ഇദ്ദേഹത്തിന്റെയും കാണാതായ 91 പേരുടെയും കുടുംബാംഗങ്ങളായ 365 പേര്‍ക്കാണ് സംസ്ഥാന സര്‍ക്കാറിന്റെ ധനസഹായം നിക്ഷേപിച്ചതിന്റെ രേഖകള്‍ കൈമാറുക
https://www.facebook.com/Malayalivartha
























