Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

ഭർത്താവും മക്കളും എന്നെ ഉപേക്ഷിച്ചു.. അച്ഛനും അമ്മയും പൂർണ്ണമായും എന്നെ കൈവിട്ടു.. നിന്നെപ്പോലൊരുത്തിയെ ഞങ്ങൾക്ക് വേണ്ട എന്ന് പറഞ്ഞു; ഞാനെന്തിനു രാജേഷിനെ കൊല്ലിക്കണം.. രാജേഷുമായി എനിക്ക് വളരെ അടുത്ത ബന്ധം; രാജേഷിന്റെ പരിചയക്കാരി മനസ് തുറക്കുന്നു...

06 APRIL 2018 11:19 AM IST
മലയാളി വാര്‍ത്ത

More Stories...

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

നാടിനെ നടുക്കിയ രാജേഷിന്റെ കൊലപാതകത്തിൽ പുറത്ത് വരുന്നത് കൂടുതൽ വിവരങ്ങൾ. രാജേഷിന്റെ കൊലപാതകത്തിൽ പങ്കില്ലെന്ന് വിശദീകരിച്ച്‌ രാജേഷിന്റെ കാമുകിയുടെ മുൻ ഭർത്താവും ഖത്തറിലെ മലയാളി വ്യവസായിയുമായ അബ്ദുള്‍ സത്താർ രംഗത്തെത്തിയിരുന്നെങ്കിലും രാജേഷിന്റെ കൊലപാതകത്തിനു പിന്നില്‍ ഖത്തറിലെ വ്യവസായി ''പത്തിരി'' സത്താര്‍ എന്നു വിളിക്കുന്ന അബ്ദുള്‍ സത്താര്‍ തന്നെയെന്നു ഉറപ്പിച്ച് പോലീസ്.

എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് സത്താറിന് പങ്കില്ലെന്നും രാജേഷിനെ കൊന്നത് ഖത്തറിലെ മൂന്നാമനാണെന്ന് പുതിയ വെളിപ്പെടുത്തലുമായി സത്താറിന്റെ മുൻ ഭാര്യയും രാജേഷുമായി അടുപ്പമുണ്ടായിരുന്ന നൃത്താധ്യാപികയുമായ സഫിയ രംഗത്ത്. സത്താറിനെ കൊല്ലാന്‍ പോലും പിറകില്‍ ആളുണ്ട്. ഇയാള്‍ രാജേഷിനേയും ബന്ധപ്പെട്ടിരുന്നു. അതുകൊണ്ടാണ് സത്താറാണ് ക്വട്ടേഷന്‍ കൊടുത്തതെന്ന് താന്‍ വിശ്വസിക്കാത്തതെന്ന് യുവതി ഖത്തറിലെ എഫ് എമ്മായ ഫ്രീപ്രസില്‍ അനുവദിച്ച അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു. രാജേഷിനെ കൊന്നത് സത്താറല്ലെന്ന് ഉറച്ചു വിശ്വസിക്കുന്നതായും വെളിപ്പെടുത്തി.

സത്താറിന്റെ സാമ്ബത്തിക പ്രശ്‌നങ്ങളും കുട്ടികളോടുള്ള സ്‌നേഹവും തനിക്ക് അറിയാമെന്നും യുവതി പറയുന്നു. രാജേഷിന്റെ കുടുംബപ്രശ്‌നങ്ങളില്‍ സജീവമായി താന്‍ ഇടെപട്ടിരുന്നു. രാജേഷിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കേണ്ട സാഹചര്യം തനിക്കില്ലെന്നും യുവതി പറയുന്നു. രാജേഷിനെ കൊല്ലാന്‍ ഒരിക്കലും സത്താര്‍ പോകില്ല. സത്താറിന് ഒരുപാട് ശത്രുക്കളുണ്ട്. അതിലൊരാള്‍ അതിശക്തനാണ്. അയാളെ ഏതൊരു കേസില്‍ പെടുത്തി സ്‌പോണ്‍സര്‍ പീഡിപ്പിച്ചു. ഇയാളെ സത്താര്‍ രക്ഷപ്പെടുത്തി. കൂടെ നിര്‍ത്തി.

നല്ല ഫിനാന്‍സ്യല്‍ ബാക് ഗ്രൗണ്ട് ഉണ്ടായിരുന്നു. പാര്‍ട്ണര്‍ഷിപ്പില്‍ ജിമ്മും തുടങ്ങി. അവിടെ എല്ലാം ജോലിക്കാരായിരുന്നു. അവര്‍ ആരും ജിമ്മില്‍ പോകുന്നവരുമായിരുന്നില്ല. അങ്ങനെ ആ ജിം പൂട്ടി. സത്താര്‍ പറ്റിച്ചതാണ് ഇതിന് കാരണമെന്ന് ഇയാള്‍ വിശ്വസിച്ചു. ഇതാണ് സത്താറിനോടുള്ള പ്രതികാരത്തിന് കാരണം. ഇയാള്‍ സത്താറിനെ വകവരുത്തുന്ന കാര്യം രാജേഷുമായി സംസാരിച്ചിരുന്നു-നൃത്താധ്യാപിക പറയുന്നു.

സത്താര്‍ നല്ലൊരു അച്ഛന്‍. രണ്ട് പെണ്‍കുട്ടികളേയും രണ്ട് സൈഡില്‍ കിടത്തി ഉറക്കുന്ന അച്ഛന്‍.... അങ്ങനെയൊരാള്‍ക്ക് മക്കളെ മറന്നൊന്നും ചെയ്യാനാകില്ല. നാട്ടിലെ അച്ഛനോടും അമ്മയോയും സ്‌നേഹമാണ് ഉള്ളത്. അതുകൊണ്ട് തന്നെ സത്താര്‍ ഇത് ചെയ്തുവെന്ന് വിശ്വസിക്കുന്നുമില്ല. പഠന ശേഷം ഖത്തറിലെത്തിയ തനിക്ക് മലയാള സമാജത്തിലാണ് ജോലി ലഭിച്ചത്. അവിടെ ഡ്രൈവറായിരുന്നു സത്താര്‍. ഇതിനിടെയാണ് തനിക്ക് വിസാ പ്രശ്‌നം ഉണ്ടായത്. അന്ന് സഹായിച്ചത് സത്താറായിരുന്നു.

ഈ അടുപ്പം സ്‌നേഹവും പ്രേമവുമായി. വിവാഹത്തിലുമെത്തി. തന്നെ നിര്‍ബന്ധിച്ച്‌ സത്താര്‍ മതം മാറ്റിയിരുന്നില്ല. ഖത്തറിലെ നിയമ പ്രശ്‌നങ്ങള്‍ മറികടക്കാന്‍ വേണ്ടി മാത്രം പേരില്‍ മാറ്റം വരുത്തുകയായിരുന്നു. അല്ലാതെ ഒന്നും സംഭവിച്ചില്ല. എല്ലാവരേയും സഹായിക്കുന്ന മനസ്സാണ് സത്താറിന്റേതെന്നും യുവതി കൂട്ടിച്ചേര്‍ക്കുന്നു. കേസിലെ മുഖ്യപ്രതി വിദേശത്തേക്കു കടന്നതായി സൂചന. കൊല നടത്തി മൂന്നാം ദിവസം തന്നെ വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ചു കാഠ്മണ്ഡു വഴി ഖത്തറിലേക്കു കടന്നതായാണു പൊലീസ് പറയുന്നത്.

ഇതോടെ, മുഖ്യപ്രതിയെയും ക്വട്ടേഷന്‍ നല്‍കിയെന്നു പൊലീസ് കരുതുന്ന ഖത്തറിലെ വ്യവസായിയെയും നാട്ടിലെത്തിക്കാനുള്ള ശ്രമം പൊലീസ് തുടങ്ങി. ഇത് സത്താറാണെന്ന് പിന്നീട് സ്ഥിരീകരിച്ചു. ഇതിനിടെയാണ് യുവതിയുടെ വെളിപ്പെടുത്തലെത്തുന്നത്. ഇതോടെ മൂന്നാമനിലേക്കും അന്വേഷണം നീട്ടേണ്ടി വരും. അലിബായി എന്നു വിളിപ്പേരുള്ള ഓച്ചിറ സ്വദേശിയാണു കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരനെന്നു പൊലീസ് പറയുന്നു. രാജേഷ് കൊല്ലപ്പെട്ടതിന്റെ തലേദിവസം അലിബായി ഖത്തറില്‍നിന്നു കേരളത്തിലെത്തി.

കൊല നടത്തി മൂന്നാം ദിവസം തിരികെ ഖത്തറിലേക്കു മടങ്ങിയെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഖത്തറില്‍നിന്നു തന്നെയെത്തിയ അപ്പുണ്ണി എന്നറിയപ്പെടുന്ന കായംകുളം സ്വദേശിയടക്കം മൂന്നുപേര്‍ ചേര്‍ന്നാണു കൊല നടത്തിയത്. കൊലയ്ക്കു ശേഷം മൂവരും കായംകുളത്തെത്തി ആയുധം ഉപേക്ഷിച്ചു. തുടര്‍ന്നു പുലര്‍ച്ചെ തൃശൂരിലെത്തി ബെംഗളൂരുവിലേക്കും അവിടെനിന്നു ഡല്‍ഹി വഴി കാഠ്മണ്ഡുവിലുമെത്തി. അവിടെനിന്നു വിദേശത്തേക്കു കടന്നതായാണു നിഗമനം.

വിദേശയാത്ര തടയാനായി ഇരുവരുടെയും പേരില്‍ പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് തയാറാക്കിയിരുന്നു. ഇതിനായി പാസ്‌പോര്‍ട്ട് രേഖകള്‍ പരിശോധിച്ചപ്പോള്‍, യഥാര്‍ഥ പാസ്‌പോര്‍ട്ട് ഉപയോഗിച്ചല്ല ഇരുവരും കേരളത്തിലെത്തിയതെന്നു വ്യക്തമായി. ഇതിനാല്‍, രക്ഷപ്പെടാനുപയോഗിച്ചതും വ്യാജ പാസ്‌പോര്‍ട്ടാണെന്നു സംശയിക്കുന്നു. കൊ ല നടത്തിയ ദിവസം വിദേശത്തു ജോലി ചെയ്‌തെന്ന വ്യാജരേഖകളും ഇവര്‍ തയാറാക്കിയതായി പൊലീസ് പറഞ്ഞു. മുഖ്യപ്രതി രക്ഷപ്പെട്ടത് അന്വേഷണ സംഘത്തിനു തിരിച്ചടിയാണെങ്കിലും കൂട്ടുപ്രതി അപ്പുണ്ണി ഇപ്പോഴും ഇന്ത്യയിലുണ്ടെന്നു സംശയമുണ്ട്.

എന്നാല്‍, രക്ഷപ്പെടാനുള്ള വഴിയടക്കം മികച്ച ആസൂത്രണത്തോടെ നടത്തിയ കൊലപാതകമായതിനാല്‍ പ്രതികളെ പിടിക്കാനുള്ള വഴി ഇതുവരെ പൊലീസിനു മുന്‍പില്‍ തുറന്നിട്ടില്ല. അപ്പുണ്ണിയെ തേടി കായംകുളം ദേശത്തിനകത്തെ വീട്ടിലും സുഹൃത്തുക്കളുടെ വീട്ടിലും പൊലീസ് അന്വേഷണം നടത്തി. കൂട്ടാളി ഓച്ചിറ സ്വദേശി അലിഭായിയുടെ വീട്ടിലും കിളിമാനൂര്‍ പൊലീസ് തിരച്ചില്‍ നടത്തി. നാലു വര്‍ഷമായി ഖത്തറിലുള്ള അപ്പുണ്ണി, കൊലയ്ക്കുശേഷം തിരികെ മടങ്ങിയെന്നാണു പൊലീസിന്റെ നിഗമനം. കായംകുളം, ഹരിപ്പാട്, കരുവാറ്റ മേഖലകളിലെ ക്വട്ടേഷന്‍ ഗുണ്ടാ സംഘങ്ങള്‍ കൃത്യനിര്‍വഹണത്തിനു ശേഷം ഗള്‍ഫിലേക്കു രക്ഷപ്പെടുന്ന രീതി പതിവാണ്.

അപ്പുണ്ണി വീട്ടില്‍ വന്നിട്ടില്ലെന്നാണു വീട്ടുകാര്‍ നല്‍കുന്ന മൊഴി. 2014 ല്‍ കൊലപാതകക്കേസിലും വധശ്രമക്കേസിലും അപ്പുണ്ണി ഉള്‍പ്പെട്ടിരുന്നു. അപ്പുണ്ണിയെ വിട്ടയച്ചെങ്കിലും വധശ്രമക്കേസിന്റെ വിചാരണ നടന്നുവരികയാണ്.

എന്നാൽ രാജേഷിന്റെ അരുംകൊലയ്ക്ക് പിന്നിൽ ഈ നൃത്താധ്യാപികയുമായി രാജേഷിനുണ്ടായിരുന്ന ബന്ധമാണ് കൊലയ്ക്ക് കാരണമെന്നാണ് പോലീസ് വിലയിരുത്തൽ. സത്താറിന്റെ ജിമ്മിലെ ജീവനക്കാരന്‍ സാലിഹാണ് കേരളത്തിലെത്തി ക്വട്ടേഷന്‍ നിര്‍വ്വഹിച്ചതെന്ന സൂചനകളായിരുന്നു ഇതിന് കാരണം. നൃത്താധ്യാപികയുടെ മുന്‍ ഭര്‍ത്താവിലേക്ക് പൊലീസ് വിരല്‍ചൂണ്ടിയതോടെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ സത്താറെത്തി. തനിക്ക് കൊലയില്‍ പങ്കില്ലെന്നും പറഞ്ഞു. ഇതോടെ നൃത്താധ്യാപികയുമായി ബന്ധപ്പെട്ട സംശയവും സജീവമായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (45 minutes ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (1 hour ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (1 hour ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (1 hour ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (2 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (2 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (2 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (2 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (3 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (3 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (3 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (4 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (4 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

കാസർകോട് കമ്പല്ലൂരിൽ ഒട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends