മലപ്പുറത്ത് ദേശീയപാത സ്ഥലം ഏറ്റെടുപ്പിനിടെ സംഘര്‍ഷം; പൊലീസും നാട്ടുകാരും ഏറ്റുമുട്ടി, സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേര്‍ക്ക് പരിക്ക്, പൊലീസ് വീടുകയറി ആക്രമിച്ചു, പൊലീസിനു നേരെ കല്ലും കമ്പും എറിഞ്ഞ് ആക്രമണം അഴിച്ചുവിട്ടു, പാതയോരത്തെ കാടുകള്‍ക്ക് തീയിട്ടു

മലപ്പുറം ദേശീയപാത സ്ഥലം ഏറ്റെടുപ്പില്‍ വ്യാപക അക്രമം. നാട്ടുകാരും പൊലീസും ഏറ്റുമുട്ടി. നിരവധി പേര്‍ക്ക് പരിക്ക് പറ്റി. കോഴിക്കോട് - തൃശൂര്‍ ദേശീയപാത നാട്ടുകാര്‍ ഉപരോധിക്കുന്നു. ആദ്യം സര്‍ക്കാര്‍ തീരുമാനിച്ച അലൈന്‍മെന്റ് മാറ്റി പുതിയതിന് വേണ്ടി ഉദ്യോഗസ്ഥര്‍ സര്‍വേയ്ക്ക് എത്തിയപ്പോള്‍ എ.ആര്‍ നഗറില്‍ നാട്ടുകാര്‍ ഇവരെ തടഞ്ഞതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. നാട്ടുകാര്‍ പൊലീസിന് നേരെ കല്ലെറിയുകയും പ്രദേശത്ത് തീയിടുകയും ചെയ്തു. ഇതോടെ പൊലീസ് വീടുകളില്‍ ഉള്‍പ്പെടെ കയറി സ്ത്രീകളെയുടെയും കുട്ടികളുടെയും മുന്നിലിട്ട് സമരക്കാരെ മര്‍ദ്ദിച്ചു. അതിനിടെ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പരിക്കേറ്റിട്ടുണ്ട്.
കല്ലും കമ്പുകളും ഉപയോഗിച്ചുള്ള ആക്രമണം രൂക്ഷമായതോടെ സ്ഥലത്ത് കൂടുതല്‍ പൊലീസെത്തി. ഇതോടെ നാട്ടുകാര്‍ റോഡില്‍ ടയറുകള്‍ ഉള്‍പ്പെടെ കൂട്ടിയിട്ട് കത്തിച്ചു. ഭൂമിയെടുപ്പില്‍ മറ്റിടങ്ങളില്‍ നിന്നു വ്യത്യസ്തമാണ് എആര്‍ നഗര്‍ മേഖലയിലെ പ്രശ്‌നമെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇപ്പോഴുള്ള ദേശീയപാത ഉപേക്ഷിച്ചു പുതിയതിന് 50 മീറ്റര്‍ ഭൂമി എടുക്കുകയാണു ഇപ്പോള്‍ ചെയ്യുന്നത്. നിലവിലെ ദേശീയപാതയ്ക്ക് വീതി കൂട്ടുമ്പോള്‍ ഒരു ക്ഷേത്രത്തിന്റെയും പള്ളിയുടെയും സ്ഥലം പോകുമെന്ന് പറഞ്ഞാണ് സര്‍ക്കാര്‍ പുതിയ അലൈന്‍മെന്റ് നിശ്ചയിച്ചത്.
32 വീടുകളും കടകളും രണ്ടു ചെറിയ കവലകളും നഷ്ടമാകുമെന്നു നാട്ടുകാര്‍ പറയുന്നു. പള്ളിയും ക്ഷേത്രവും മാറ്റി സ്ഥാപിക്കാന്‍ തയാറാണെന്നു കമ്മിറ്റികള്‍ അറിയിച്ചിട്ടുണ്ടെന്നും അലൈന്‍മെന്റില്‍ മറ്റു താല്‍പ്പര്യങ്ങളാണെന്ന് സമരക്കാര്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ തിരൂരങ്ങാടി താലൂക്കിലെ സര്‍വേ നടപടി പുരോഗമിക്കുകയാണ്. തിരൂരങ്ങാടി, വേങ്ങര, എആര്‍ നഗര്‍ വില്ലേജുകളിലെ കരുമ്പില്‍ മുതല്‍ കൊളപ്പുറം വരെയുള്ള ഭാഗങ്ങളിലാണ് വ്യാഴാഴ്ച സര്‍വേ നടന്നത്. ഇന്നലെ മൂന്നര കിലോമീറ്റര്‍ സര്‍വേ നടത്തി.
https://www.facebook.com/Malayalivartha
























