രോഹിണി ഗര്‍ഭിണിയായപ്പോൾ തന്നെ ഞാനറിഞ്ഞു.. അതോടെ ആശുപത്രി ചെലവും മകന്റെ ഫീസും അടച്ചു.. ചെയ്തത് മനസാക്ഷിക്ക് തോന്നിയ കാര്യങ്ങള്‍; രാജേഷിനൊപ്പം ജീവിക്കാൻ ഞാനാഗ്രഹിച്ചു പക്ഷെ അച്ഛനേയും അമ്മയേയും ഭാര്യയേയും ഉപേക്ഷിച്ച് രാജേഷ് വരില്ലായിരുന്നു.. സത്താറിന്റെ മുൻ ഭാര്യ സഫിയ തനിക്ക് രാജേഷുമായി ഉണ്ടായിരുന്ന ബന്ധത്തെ കുറിച്ച് മനസ് തുറക്കുന്നു...

ഖത്തറിലെ എഫ് എമ്മായ ഫ്രീപ്രസില്‍ അനുവദിച്ച അഭിമുഖത്തിൽ സത്താറിന്റെ മുൻ ഭാര്യയും രാജേഷിന്റെ കാമുകിയുമായി സഫിയ തനിക്ക് രാജേഷുമായി ഉണ്ടായിരുന്ന ബന്ധത്തെ കുറിച്ച് മനസ് തുറക്കുന്നു. രാജേഷിന്റെ ഭാര്യ ഗര്‍ഭിണിയാണെന്ന് എട്ട് ഒന്‍പത് മാസം മുമ്ബ് താനറിഞ്ഞു. അയാള്‍ പച്ചയായ മനുഷ്യന്‍. എന്തുണ്ടെങ്കിലും പറയും. അതുകൊണ്ട് തന്നെ രാജേഷിന്റെ ഭാര്യ ഗര്‍ഭിണിയായിരുന്നു എന്ന് അറിയാമായിരുന്നു. രാജേഷ് ഒരു ഫാമിലി മാനായിരുന്നു. അത് തന്നെയാണ് അയാളോടുള്ള ബഹുമാനത്തിന് കാരണവും. രാജേഷുമായി തനിക്ക് വഴിവിട്ട ബന്ധമുണ്ടായിരുന്നോ എന്ന് ചോദിച്ചാല്‍ അവിഹിതം എന്ന് പറയാം. തനിക്ക് രണ്ട് കുട്ടികളുണ്ട്.
കല്യാണം കഴിഞ്ഞ മനുഷ്യന്‍. സ്വാഭാവികമായും ഫ്രെണ്ട് ഷിപ്പ് ആണെങ്കില്‍ പോലും അതിനെ അവിഹതിമായി വളച്ചൊടിക്കും. അതില്‍ പലരും വിജയിച്ചിട്ടുണ്ട്-നൃത്താധ്യാപിക പറയുന്നു. ഭാര്യയും ഭര്‍ത്താവുമായി കഴിയുന്ന തരത്തില്‍ ബന്ധമുണ്ടായിട്ടില്ല. എനിക്ക് രണ്ട് പെണ്‍മക്കളുണ്ട്. അവര്‍ക്ക് പേരു ദോഷം ഉണ്ടാകരുത്. സത്താറിന് ചില സംശയം തോന്നി. അയാള്‍ പൊലീസില്‍ പരാതി പറഞ്ഞു. രാജേഷിന്റെ സ്ഥാപനത്തില്‍ പോയി ബഹളമുണ്ടാക്കി. രാജേഷിന് ജോലി പോയി. അച്ചനും അമ്മയും ഭാര്യയും രാജേഷിനുണ്ട്. നാട്ടില്‍ പോയി പരിപാടി നടത്തിയാല്‍ ആയിരം രൂപ കിട്ടും.
അതുവച്ച് എങ്ങനെ കഴിയും. അതുകൊണ്ട് എട്ടുമാസമായി രാജേഷിന് പണം നല്‍കാറുണ്ട്. പതിനായിരം രൂപ വരെ കൊടുത്തിട്ടുണ്ട്. ഇത് രാജേഷിന്റെ ഭാര്യ രോഹിണിക്ക് അറിയില്ല. എന്നാല്‍ രാജേഷിന്റെ സഹോദരിമാര്‍ക്ക് പോലും അറിയാം. ബ്യൂട്ടി പാര്‍ലര്‍ തുടങ്ങിയപ്പോഴാണ് പ്രശ്‌നം തുടങ്ങുന്നത്. രാജേഷ് അല്ല സാമ്ബത്തിക പ്രശ്‌നത്തിന് കാരണം. നാലരലക്ഷം റിയാല്‍ കടമെടുത്ത് ബ്യൂട്ടി പാര്‍ലര്‍ തുടങ്ങിയിടത്താണ് പ്രശ്‌നം തുടങ്ങിയത്. അല്ലാതെ രാജേഷ് അല്ല കുടുംബത്തിന്റെ പ്രശ്‌നം. രാജേഷിന് പല സഹായവും ചെയ്തു. ലോണുകള്‍ അടച്ചു. കുട്ടിയുടെ ഫീസ് പോലും കൊടുത്തു.
രാജേഷുമായി ഒന്നിച്ച് ജീവിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു അത് സത്യമാണ്. പക്ഷേ രാജേഷ് ഫാമിലി മാനായിരുന്നു. അച്ഛനേയും അമ്മയേയും ഭാര്യയേയും ഉപേക്ഷിച്ച് രാജേഷ് വരില്ലായിരുന്നു. സത്താര്‍ എന്നെ ഉപേക്ഷിച്ചു. എന്റ് വീട്ടുകാരും കൈവിട്ടു. എന്റെ അമ്മയും പിണങ്ങി. ഇനി മേലേല്‍ വിളിക്കരുതെന്ന് പോലും അച്ഛനും അമ്മയും ഇല്ല. അങ്ങനെ ആരുമില്ലാത്ത അവസ്ഥയായിരുന്നു. എന്റെ ഏക പ്രതീക്ഷ രാജേഷായിരുന്നു. ചെന്നൈയില്‍ രാജേഷിന് ജോലി വാങ്ങി കൊടുത്തത് താനല്ല. അതിനുള്ള പ്രാപ്തി എനിക്കില്ല.-അഭിമുഖത്തില്‍ നൃത്താധ്യാപിക പറയുന്നു.
https://www.facebook.com/Malayalivartha
























