സിനിമാ മംഗളത്തിനൊപ്പമുള്ള ആറു വര്‍ഷത്തെ യാത്ര അവസാനിക്കുന്നു ; വാരികയുടെ സര്‍ക്കുലേഷന്‍ ഉയര്‍ത്തിയെങ്കിലും ഇനി ദിലീപിനെ പിണക്കേണ്ടെന്ന നിലപാടിലേക്ക് മാനേജ്‌മെന്റ് മാറിയത് പല്ലിശേരിക്ക് വിനയായി ; നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ആയുധമേന്തിയ പല്ലിശേരിക്ക് പണികൊടുത്തത് മാനേജ്‍മെന്റോ അതോ ദിലീപോ?

മംഗളം സിനിമാ വാരികയുടെ എഡിറ്റര്‍ സ്ഥാനത്തുനിന്ന് പല്ലിശേരി സ്ഥാനമൊഴിയുന്നു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പല്ലിശേരി എഴുതിയ കോളം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. റിപ്പോര്‍ട്ടുകള്‍ വാരികയുടെ സര്‍ക്കുലേഷന്‍ ഉയര്‍ത്തിയെങ്കിലും ഇനി ദിലീപിനെ പിണക്കേണ്ടെന്ന നിലപാടിലേക്ക് മാനേജ്‌മെന്റ് മാറിയത് പല്ലിശേരിക്ക് വിനയായി. മംഗളത്തിന്റെ പത്രം അടക്കമുള്ള മറ്റ് പ്രസിദ്ധീകരണത്തില്‍ നിന്നും പല്ലിശേരിയെ മാറ്റി നിര്‍ത്തുന്നു.
കൊച്ചിയിൽ നടത്തി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നില്‍ ദിലീപ്-മഞ്ജു വാര്യര്‍ വിവാഹ ബന്ധത്തിന്റെ തകർച്ചയാണെന്ന് പല്ലിശേരി വെളിപ്പെടുത്തിയിരുന്നു. തുടർച്ചയായി ഈ വിഷയത്തിൽ ലേഖനം വന്നതോടുകൂടി മംഗളം സിനിമയുടെ സര്‍ക്കുലേഷൻ ഉയർന്നു. എന്നാൽ വൻ സാമ്പത്തിക പ്രതിസന്ധിയിലായ മംഗളം ഈ സാഹചര്യത്തില്‍ കരുത്തരായ ശത്രുക്കളെ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നില്ല എന്ന സന്ദേശം പല്ലിശേരിക്ക് കൈമാറി. ഇതോടെയാണ് രാജിവയ്ക്കാന്‍ പല്ലിശേരി തയ്യാറായത്. ഇതോടെ നാളെ ചുമതല ഒഴിയുന്ന പല്ലിശേരി പുതിയ ലക്കം മംഗളം സിനിമയില്‍ അഭ്രലോകം എന്ന പതിവ് കോളത്തിൽ എഴുതുന്നില്ല.
മംഗളം സിനിമയുടെ കഴിഞ്ഞ ലക്കത്തില്‍ കൊച്ചിയില്‍ നടിയെ ആക്രമിച്ചതിന് പിന്നില്‍ മഞ്ജു വാര്യര്‍-ശ്രീകുമാര്‍ മേനോന്‍-ബിനീഷ് കോടിയേരി ഗൂഢാലോചനയെന്നായിരുന്നു ദിലീപിന്റെ വാദത്തെ ഒരു അഭിഭാഷകന്റെ തുറന്നുപറച്ചിലിലൂടെ പല്ലിശേരി പൊളിച്ചടുക്കിയിരുന്നു. ഇതാണ് എഡിറ്റർ പദവിയിൽ നിന്ന് ഒഴിയുന്നതിനായി നിർണായകമായതെന്നാണ് സൂചന. ഇതിന് പിന്നില്‍ ദിലീപിന്റെ വൈരാഗ്യമാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.
സുജാ കാര്‍ത്തികയുമായും ചില വെളിപ്പെടുത്തലുകള്‍ പല്ലിശേരി നടത്തിയിരുന്നു. പീഡന ദൃശ്യങ്ങള്‍ സുജാ കാര്‍ത്തിക കണ്ടു എന്ന് ചിലര്‍ തന്നോട് പറഞ്ഞുവെന്നായിരുന്നു പല്ലിശേരി വെളിപ്പെടുത്തിയിരുന്നു.
മംഗളം സിനിമയില്‍ അദ്ദേഹം എഴുതുന്നത് ഇങ്ങനെ: ദിലീപിനു വേണ്ടി ഹര്‍ജി തയാറാക്കിയ എനിക്കു മാത്രമേ ഞാന്‍ തന്നെ തയാറാക്കിയ ഹര്‍ജിയില്‍ ഒളിഞ്ഞിരിക്കുന്ന തിരിഞ്ഞുകടിക്കുന്ന സത്യങ്ങള്‍ എന്താണെന്ന് മനസ്സിലാക്കാന്‍ സാധിക്കൂ. അനാവശ്യ വിവാദങ്ങളിലേക്ക് മഞ്ജുവാര്യരെയും ശ്രീകുമാരമേനോനെയും എ.ഡി.ജി.പി സന്ധ്യയെയും അന്വേഷണ സംഘത്തെയും വലിച്ചിഴച്ചതിന്റെ പ്രത്യാഘാതങ്ങള്‍ ദിലീപിനെ കാത്തിരിക്കുകയാണ്. ആരോപണ വിധേയരായ ഈ നിരപരാധികള്‍ ദിലീപിനെതിരെ മാനനഷ്ടക്കേസിനു പോയാല്‍ ദിലീപിന്റെ അടപ്പിളകും എന്ന കാര്യത്തിപല്‍ സംശയം വേണ്ട. ഇങ്ങനെയുള്ള നിരവധി പഴുതുകളാണ് നിയമോപദേശം ശ്രവിക്കാതെ തിടുക്കത്തില്‍ ജാമ്യഹര്‍ജിയില്‍ വേണ്ടതും വേണ്ടാത്തതും കുത്തിനിറച്ചതു കൊണ്ട് ദിലീപ് സൃഷ്ടിച്ചത്. ജാമ്യഹര്‍ജിയില്‍ മഞ്ജു വാര്യരേയും എ.ഡി.ജി.പി സന്ധ്യയേയും വലിയ കുറ്റവാളികളായി ചിത്രീകരിച്ചപ്പോള്‍ മൂന്നാം ജാമ്യഹര്‍ജി പരിഗണിക്കവേ ബഹുമാനപ്പെട്ട ഹൈക്കോടതി ഒരു നിമിഷം ശങ്കിച്ചു. ഹര്‍ജിയില്‍ പറയുന്നതു പോലെ അന്വേക്ഷണ സംഘവും എ.ഡി .ജി. പി സന്ധ്യയും മഞ്ജുവും ശ്രീകുമാര്‍ മേനോനും ഗൂഢാലോച നടത്തി ദിലീപിനെ ചതിച്ചതാണോ എന്ന ശങ്ക ഒരു ദിവസം ഹൈക്കോടതിയുടെ മനസ്സിലുദിച്ചു. ആ സംശയത്തിന്റെ ആനുകൂല്യമാണ് ദിലീപിനു ജാമ്യം കിട്ടാന്‍ കാരണം.-ഇതായിരുന്നു വക്കീല്‍ വിശദീകരിച്ചത്.
എന്നാൽ ഇത്തരം റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായതോടെ വാരികയുടെ സര്‍ക്കുലേഷന്‍ ഉയര്‍ത്തിയെങ്കിലും ഇനി ദിലീപിനെ പിണക്കേണ്ടെന്ന നിലപാടിലേക്ക് മാനേജ്‌മെന്റ് മാറുകയായിരുന്നു. നാനയിലെ സിനിമാ റിപ്പോര്‍ട്ടുകളിലൂടെയാണ് പല്ലിശേരി ചലച്ചിത്ര മാധ്യമ രംഗത്ത് ശ്രദ്ധേയനായത്.
https://www.facebook.com/Malayalivartha
























