"ആളൊരുക്കാം" തിയറ്ററുകളിൽ ; തന്നെ മികച്ച നടൻ ആക്കിയ ചിത്രം കാണാൻ പ്രേക്ഷകർക്കൊപ്പം ഇന്ദ്രൻസും സിനിമയെ പ്രേക്ഷകർ സ്വീകരിച്ചതിൽ സന്തോഷം എന്ന് ഇന്ദ്രൻസിന്റെ പ്രതികരണം.

ഈ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് ഇന്ദ്രൻസിന് നേടിക്കൊടുത്ത ആളൊരുക്കാം എന്ന ചിത്രം തിയറ്ററുകളിൽ എത്തി. തിരുവനന്തപുരം ടാഗോർ തിയറ്ററിലായിരുന്നു ചിത്രത്തിന്റെ ആദ്യ പ്രദർശനം.സുഹൃത്തും ഡബ്ബിങ് ആർട്ടിസ്റ്റുമായ അലിയാറിനും മറ്റ് സഹ പ്രവർത്തകർക്കും ഒപ്പമാണ് അദ്ദേഹം സിനിമ കാണാൻ എത്തിയത്.വലിയ സിനിയുടെ ആരവങ്ങളോ ആഘോഷങ്ങളോ ഒന്നും ഇല്ലെങ്കിലും നല്ലൊരു സിനിമ ആസ്വദിക്കാൻ എത്തിയ പ്രേക്ഷകരും കുറവായിരുന്നില്ല. പ്രേക്ഷകർക്കൊപ്പം ഇരുന്നാണ് ഇന്ദ്രൻസ് സിനിമ ആസ്വദിച്ചത്.
തുള്ളൽ കലാകാരനായ പപ്പു പിഷാരടി എന്ന കഥാപാത്രത്തെയാണ് ഇന്ദ്രൻസ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.കാലം കടക്കും തോറും മാധുര്യമേറുന്ന പ്രണയനുഭവങ്ങളെ കുറിച്ചാണ് പപ്പു പിഷാരടി ചിത്രത്തിൽ സംസാരിക്കുന്നത്.ചിത്രത്തിന് വേണ്ടി ഇന്ദ്രൻസ് ഓട്ടൻ തുള്ളൽ അഭ്യസിച്ചിരുന്നു.ഇതിനായി കലാമണ്ഡലത്തിൽ നിന്നും വിദഗ്ദരായ കലാകാരന്മാരെ എത്തിച്ചിരുന്നു.
നല്ലൊരു സിനിമയുടെ ഭാഗം ആകാൻ കഴിഞ്ഞതിലും കൂടാതെ സിനിമക്കു പ്രേക്ഷകരുടെ ഭാഗത്തു നിന്ന് കിട്ടിയ സ്വീകാര്യതയിലും തനിക്കു വളരെ സന്തോഷം ഉണ്ട് എന്ന് സിനിമ കാണാൻ എത്തിയ ഇന്ദ്രൻസ് മാധ്യമങ്ങളോട് പറഞ്ഞു.
https://www.facebook.com/Malayalivartha
























