ആരോപണങ്ങളിലെല്ലാം വൈകിയാണെങ്കിലും സത്യം പുറത്തുവരും എന്ന ബോധ്യമാണ് നമ്മൾ ഇരുവരെയും നയിക്കുന്നത്; കുറ്റിച്ചൽ ഭൂമി വിവാദം രാഷ്ട്രീമായി മുതലെടുക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് ശബരിനാഥൻ എംഎൽഎ.

പുറമ്പോക്ക് ഭൂമി ഇടപാടില്‍ സബ് കലക്ടര്‍ ദിവ്യ എസ്.അയ്യര്‍ക്ക് കലക്ടറുടെ ക്ലീന്‍ ചിറ്റ്. കുറ്റിച്ചലിലെ ഭൂമി ഇടപാടില്‍ സബ് കലക്ടര്‍ ദിവ്യ എസ്. അയ്യര്‍ക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്. ചട്ടപ്രകാരമാണു നടപടിയെന്നും സ്വകാര്യവ്യക്തിക്കു സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കിയിട്ടില്ലെന്നും കാട്ടി തിരുവനന്തപുരം കലക്ടര്‍ കെ. വാസുകി റവന്യൂവകുപ്പിനു റിപ്പോര്‍ട്ട് നല്‍കി. എന്നിട്ടും ആരോപണങ്ങളുടെ ശരങ്ങൾക്ക് ഇരയാകുകയാണ് ഭർത്താവും കോൺഗ്രസ്സ് എംഎൽഎയുമായ ശബരിനാഥൻ.
ദിവ്യ എസ്.അയ്യര്‍ കുറ്റിച്ചലിൽ ഭൂമി പതിച്ചു നൽകി എന്ന ആരോപണത്തിൽ ക്ളീൻ ചിറ്റ് ലഭിച്ചതിനു പിന്നാലെ വിഷയം രാഷ്ട്രീമായി മുതലെടുക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് ശബരിനാഥൻ എംഎൽഎ. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ ;
'എന്റെ നിയോജകമണ്ഡലത്തിലെ കുറ്റിച്ചലിൽ ഞാനും ദിവ്യയും സർക്കാർ ഭൂമി പതിച്ചുനൽകി എന്ന വ്യാജവാർത്ത പ്രചരിപ്പിച്ച് അരുവിക്കര നിയോജകമണ്ഡലത്തിനകത്തും പുറത്തും രാഷ്ട്രീമായി മുതലെടുക്കാൻ ചിലർ ശ്രമിക്കുകയാണ്. 2013 മുതൽ അഞ്ച് പ്രധാനഉദ്യോഗസ്ഥർ കൈക്കൊണ്ട നടപടിയാണ് യാതൊരു അടിസ്ഥാനമില്ലാതെ ഭൂമി പതിച്ചുനൽകി എന്നിവർ പ്രചരിപ്പിച്ചത്. ആരോപണങ്ങളിലെല്ലാം വൈകിയാണെങ്കിലും സത്യം പുറത്തുവരും എന്ന ബോധ്യമാണ് നമ്മൾ ഇരുവരെയും നയിക്കുന്നത്.'
ഭൂമി ഇടപാടിലെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ സബ് കലക്ടറെ സ്ഥലംമാറ്റിയിരുന്നു. വര്‍ക്കലയിലെ സര്‍ക്കാര്‍ ഭൂമി സ്വകാര്യവ്യക്തിക്കു പതിച്ചു നല്‍കിയെന്നതായിരുന്നു ദിവ്യ എസ്. അയ്യര്‍ക്കെതിരെ ഉയര്‍ന്ന ആദ്യ ആരോപണം. തൊട്ടുപിന്നാലെ കുറ്റിച്ചല്‍ പഞ്ചായത്തിലെ ഭൂമി ഇടപാടിലും ആരോപണമുയര്‍ന്നു. 83 സെന്റ് പുറമ്ബോക്ക് ഭൂമി കോണ്‍ഗ്രസ് അനുകൂലിക്കു പതിച്ചു നല്‍കിയെന്നു കുറ്റിച്ചല്‍ പഞ്ചായത്തിന്റെ പരാതിയില്‍ റവന്യൂമന്ത്രി അന്വേഷണവും പ്രഖ്യാപിച്ചു. ഈ അന്വേഷണ റിപ്പോര്‍ട്ടിലാണു ദിവ്യ എസ്. അയ്യരുടെ നടപടി നിയമപ്രകാരമാണെന്നു കലക്ടര്‍ വിശദീകരിക്കുന്നത്.
https://www.facebook.com/Malayalivartha
























