കണ്ണൂര്‍, കരുണ മെഡിക്കല്‍കോളജ് മാനേജ്‌മെന്റുകളെ സഹായിക്കാനിറങ്ങിയ ഉമ്മന്‍ചാണ്ടിയെയും ചെന്നിത്തലയെയും ആന്റണി പരസ്യമായി തള്ളി; വി.ടി ബല്‍റാമനും വി.എം സുധീരനും കയ്യടി

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകള്‍ക്ക് വേണ്ടി കേരള നിയമസഭ ബില്ല് പാസാക്കരുതായിരുന്നെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. ബില്‍ പാസാക്കിയത് ദുഖകരം. പുരോഗമനപരമായ ഒരുപാട് നിയമങ്ങള്‍ പാസാക്കിയ സഭയാണ് കേരളത്തിലേത്. ആരെയും കുറ്റപ്പെടുത്താനില്ല. ബില്ല് മാനേജ്‌മെന്റുകളെ സഹായിക്കാന്‍ മാത്രമേ ഉപകരിക്കൂ. മാനേജ്‌മെന്റുകളുടെ കള്ളക്കളിക്ക് അറുതിവരുത്തണം. അര്‍ഹതയുള്ള വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ തേടണമായിരുന്നു. മാനേജ്‌മെന്റുകളുടെ കൊള്ള കോടതികളും മനസിലാക്കണം. നിര്‍ണായകമായ തീരുമാനങ്ങള്‍ അട്ടിമറിക്കാന്‍ മാനേജ്‌മെന്റുകള്‍ കോടതിയെ ഉപയോഗിക്കുന്നു. മാനേജ്‌മെന്റുകളുടെ കുതന്ത്രങ്ങള്‍ക്കെതിരെയാണ് ഒന്നിക്കേണ്ടിയിരുന്നതെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
സുപ്രീംകോടതി ബില്‍ സ്‌റ്റേ വന്നത് ഭാഗ്യം കൊണ്ടാണെന്നും ആന്റണി വ്യക്തമാക്കി. സ്വാശ്രയമാനേജ്‌മെന്റുകള്‍ക്ക് കീഴിലുള്ള രണ്ട് മഡിക്കല്‍ കോളജുകളെ വഴിവിട്ട് സഹായിച്ചതിലുള്ള അതൃപ്തി ആന്റണി പരസ്യമാക്കിയതോടെ കേരളത്തിലെ കോണ്‍ഗ്രസില്‍ പുതിയ വിവാദം ശക്തമാകുന്നു. വി.എം സുധീരനും വി.ടി വല്‍റാമും ബെന്നിബഹാനും ബില്ലിനെതിരെ രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha
























