സന്തോഷ് ട്രോഫി നേടിയ കേരള ടീമിനു തലസ്ഥാനത്തു ആവേശോജ്വലമായ സ്വീകരണം; തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാർ പങ്കെടുത്തു.

സന്തോഷ് ട്രോഫി നേടിയ കേരള ഫുട്ബോൾ ടീമിന് തലസ്‌ഥാനം ആവേശോജ്വലമായ സ്വീകരണം ഒരുക്കി. ടീമംഗങ്ങളെ ഘോഷയാത്രയോടുകൂടിയാണ് സ്വീകരിച്ചത്.തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനിൽ നിന്നാരംഭിച്ച ഘോഷയാത്ര സെൻട്രൽ സ്റ്റേഡിയത്തിൽ എത്തിയതോടെ ചടങ്ങുകൾ ആരംഭിച്ചു. സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാർ പങ്കെടുത്തു.
ടീമംഗൾക്കായി രണ്ട് ലക്ഷം രൂപ വീതവും പ്രത്യേക പാരിദോഷികങ്ങളും ചടങ്ങിൽ മുഖ്യമന്ത്രി വിതരണം ചെയ്തു.
മന്ത്രി കടകംപള്ളി സുരേന്ദ്രൻ,മേയർ വി.കെ പ്രശാന്ത്,മുൻ എം.എൽ.എ വി.ശിവൻകുട്ടി എന്നിവർ ഘോഷയാത്രയുടെ ഭാഗമായി .14 വർഷത്തിന് ശേഷം സന്തോഷ് ട്രോഫി സ്വന്തമാക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുമുണ്ടെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.ഇനി വരുന്ന ദിവസങ്ങൾ ഫുട്ബോളിന്റെ ആയിരിക്കുമെന്നും വിജയം നേടിയ ടീമംഗങ്ങളെ അഭിനന്ദിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു .
തലസ്ഥാനം കണ്ടതിൽ വച്ച് ഏറ്റവും വലിയ സ്വീകരണമാണ് ടീമംഗൾക്കായി ഒരുക്കിയത്.
മലയാളി വാർത്ത തത്സമയം
https://www.facebook.com/Malayalivartha
























