പോലീസിനെ ഉപയോഗിച്ച് ജനങ്ങളെ അടിച്ചൊതുക്കി ഭൂമി പിടിച്ചെടുക്കുന്നത് മുഖ്യമന്ത്രിയുടെ ഏകാധിപത്യ രീതി; ജനങ്ങളുമായി ചർച്ച നടത്തിയാണ് പ്രശ്നത്തിന് പരിഹാരം കണ്ടെത്തേണ്ടത്; ദേശീയപാത സർവേ നടപടികൾ അടിയന്തരമായി നിർത്തിവെക്കണമെന്നും രമേശ് ചെന്നിത്തല

പോലീസിനെ ഉപയോഗിച്ച് ജനങ്ങളെ അടിച്ചൊതുക്കി അവരുടെ ഭൂമി പിടിച്ചെടുക്കാനുള്ള മുഖ്യമന്ത്രിയുടെ ഏകാധിപത്യ രീതിയാണ് വേങ്ങരയിലെ എആർ നഗറിലും സംഘർഷത്തിനു കാരണമായതെന്നും ജനങ്ങളുമായി ചർച്ച നടത്തിയാണ് പ്രശ്നത്തിന് പരിഹാരം കണ്ടെത്തേണ്ടതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ദേശീയപാത സർവേ നടപടികൾ അടിയന്തരമായി നിർത്തിവയ്ക്കണമെന്നും പ്രശ്നപരിഹാരത്തിന് സര്‍വകക്ഷിയോഗം വിളിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ദേശീയപാത വികസനത്തിനായി അലൈന്മെന്റ് മാറ്റിയപ്പോൾ കിടപ്പാടം നഷ്ടപ്പെടുന്ന ജനങ്ങളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഈ രീതിയിലായിരുന്നില്ല സർക്കാർ അവരെ നേരിടേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha

























