ഹര്‍ത്താലിന് വേണ്ടി സര്‍വീസ് നിര്‍ത്തിവെക്കാനാവില്ല; തിങ്കളാഴ്ച നടക്കുന്ന ഹർത്താലുമായി സഹകരിക്കില്ലെന്ന് സ്വകാര്യ ബസുടമകൾ

ദളിത് സംഘടനകളുടെ സംയുക്ത സമിതി തിങ്കളാഴ്ച ആഹ്വാനം ചെയ്ത ഹർത്താലുമായി സഹകരിക്കില്ലെന്ന് ബസ് ഒാപ്പറേറ്റഴ്സ് ഫെഡറേഷൻ. ദിവസേനയുള്ള ഡീസല്‍ വില വര്‍ധനവ് കാരണം സാമ്പത്തിക പ്രയാസങ്ങള്‍ അനുഭവിക്കുന്ന ബസുടമകള്‍ക്ക് ഹര്‍ത്താലിന് വേണ്ടി സര്‍വീസ് നിര്‍ത്തിവെക്കാനാവില്ലെന്ന് ബസ് ഒാപ്പറേറ്റഴ്സ് ഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചു.
കഴിഞ്ഞ തിങ്കളാഴ്ചയാണു ഒരു ഹർത്താൽ നടന്നത്. തുടർച്ചയായ ഹർത്താൽ മൂലം ബസ് വ്യവസായം പ്രതിസന്ധിയിലാണ്. ഉത്തരേന്ത്യയിൽ നടന്ന ആക്രമണത്തിന്റെ പേരിൽ കേരളത്തിൽ ഹർത്താൽ നടത്തുന്നതിനോടു യോജിപ്പില്ലെന്നും ഭാരവാഹികൾ വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























