ബൈപാസ് വിരുദ്ധ സമരത്തോട് യോജിക്കുന്നില്ല; കേരളത്തില്‍ നടക്കുന്നത് ഇരുമുന്നണികളുടെയും അഡ്ജസ്റ്റ്മെന്റ് ഭരണമാണെന്നും പി സി ജോർജ്ജ്

ദേശീയപാത സര്‍വെയ്ക്കെതിരെ മലപ്പുറം വേങ്ങരയില്‍ അരങ്ങേറിയ സംഘര്‍ഷത്തില്‍ പ്രതികരണവുമായി പി സി ജോർജ്ജ്. ബൈപാസ് വിരുദ്ധ സമരത്തോട് യോജിക്കുന്നില്ലെന്നും കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് ഇരുമുന്നണികളുടെയും അഡ്ജസ്റ്റ്മെന്റ് ഭരണമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സര്‍വെയുമായി ബന്ധപ്പെട്ട ഭൂമിയേറ്റെടുക്കലിന് പിന്നിലെ അഴിമതി പുറത്തുകൊണ്ടു വരണമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ ബൈപാസിന് വീതി കൂട്ടി പരിഹരിക്കാവുന്ന പ്രശ്നത്തില്‍ എന്തിനാണ് പ്രശ്‍നം ഉണ്ടാക്കുന്നത്. ഇത് രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടുന്ന ഭൂമാഫിയയെ സഹായിക്കാനാണെന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha





















