കൊല്ലത്ത് പെണ്‍കുട്ടിക്ക് നേരെ ബ്ലേഡ് ഉപയോഗിച്ച് യുവാവിന്റെ ആക്രമണം

കൊല്ലത്ത് പെണ്‍കുട്ടിയെ യുവാവ് ബ്ലേഡ് കൊണ്ട് കഴുത്തില്‍ മുറിവേല്‍പ്പിച്ചതായി പരാതി. 24 കാരനായ യുവാവ് വീടിനു പിന്‍ഭാഗത്തു കൂടി കയറി പതിനാറുകാരിയെ അക്രമിക്കുകയായിരുന്നു. നിലവിളി കേട്ടെത്തിയ വീട്ടുകാരും നാട്ടുകാരും യുവാവിനെ പിടികൂടി.
ഇന്നു വൈകിട്ട് നാലിനാണു സംഭവം. പ്രകോപനത്തിനു കാരണമെന്താണെന്നു വ്യക്തമായിട്ടില്ല. പെണ്‍കുട്ടിയുടെ കഴുത്തില്‍ നാലു സ്റ്റിച്ചുണ്ട്. യുവാവിനെതിരെ കേസെടുത്ത് ഇരവിപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha





















