റേഡിയോ ജോക്കി കൊലപാതകക്കേസ്.... അന്വേഷണം നൃത്താധ്യാപികയിലേക്ക്; രാജേഷിന്റെ കൊലപാതകത്തിന് പിന്നില്‍ തന്റെ മുന്‍ ഭര്‍ത്താവാണെന്ന് ഇവര്‍ ആരോപിച്ചിരുന്നു

റേഡിയോ ജോക്കിയായിരുന്ന രാജേഷിനെ കൊലപ്പെടുത്തിയ കേസില്‍ നൃത്താധ്യാപികയിലേക്ക് അന്വേഷണം ആരംഭിച്ചതായി റിപ്പോര്‍ട്ട്. രാജേഷുമായി ബന്ധം ഉണ്ടായിരുന്നു എന്ന് നേരത്തെ സംശയിച്ചിരുന്ന സ്ത്രീയാണ് നൃത്താധ്യാപിക. രാജേഷിന്റെ കൊലപാതകത്തിന് പിന്നില്‍ തന്റെ മുന്‍ ഭര്‍ത്താവാണെന്ന് ഇവര്‍ ആരോപിക്കുകയും പിന്നീട് മാറ്റിപ്പറയുകയും ചെയ്തിരുന്നു. ക്വട്ടേഷന്‍ സംഘത്തില്‍ ഒരാളുമായുള്ള ബന്ധമാണ് പോലീസിനെ നൃത്താധ്യാപികയെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ പ്രേരിപ്പിക്കുന്നത്. ഖത്തര്‍ സ്വദേശിയുടെ ഭാര്യയായ ഇവര്‍ക്കു രാജേഷുമായി ആത്മബന്ധമാണുണ്ടായിരുന്നത്.
അതേസമയം ക്വട്ടേഷന്‍ സംഘത്തിനു സഹായം ചെയ്ത നാലുപേരെ ഇടുക്കി ആനക്കുളത്തുനിന്നു പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തു. പെരുമ്ബന്‍കുത്തിലെ സ്‌കൈവാലി ഹോട്ടല്‍ ജീവനക്കാരും കൊല്ലം സ്വദേശികളുമായ തന്‍സീല്‍, സാന്ദീപ് എന്നിവരെയും വ്യാഴാഴ്ച കൊല്ലത്തു നിന്നെത്തിയ അബി, ഹരി എന്നിവരെയുമാണ് ആറ്റിങ്ങല്‍ ഡിവൈ.എസ്.പി: പി. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
വ്യാഴാഴ്ച രാത്രി ഒന്നോടെയാണ് വാഗണ്‍ ആര്‍ കാറില്‍ ഇവര്‍ മാങ്കുളം ആനക്കുളത്തെത്തിയത്. അബിയും ഹരിയും സ്‌കൈവാലി റിസോര്‍ട്ടില്‍ മുറിയെടുത്തിരുന്നു. ഇവിടെ തങ്ങിയ സംഘം വെള്ളിയാഴ്ച രാവിലെ ആനക്കുളം ചുറ്റിക്കാണാന്‍ പോയി. ഇതിനിടെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയപ്പോഴാണ് അപ്രതീക്ഷിതമായി പോലീസ് ഇവരെ പിടികൂടിത്.
രാജേഷിനെ വധിക്കാനെത്തിയ ക്വട്ടേഷന്‍ സംഘത്തിനു ചെല്ലും ചെലവും കൊടുത്തത് അബിയും ഹരിയുമാണെന്നു പോലീസ് പറഞ്ഞു. ക്വട്ടേഷനു നേതൃത്വം നല്‍കിയ അലിഭായിയുടെ അടുത്ത സുഹൃത്താണു റിസോര്‍ട്ടു മാനേജര്‍ കൂടിയായ തന്‍സീലെന്നും പോലീസിനു വിവരം ലഭിച്ചു. അലിഭായിയും കായംകുളം അപ്പുണ്ണിയും റിസോര്‍ട്ടില്‍ തങ്ങിയോയെന്ന കാര്യം പ്രത്യേകസംഘം അന്വേഷിച്ചു വരികയാണ്.
https://www.facebook.com/Malayalivartha





















