എം.എം.ഹസന്‍ നയിക്കുന്ന ജനമോചനയാത്ര ഇന്ന് കാസര്‍ഗോഡ് നിന്നും ആരംഭിക്കും; എ.കെ.ആന്റണി ഉദ്ഘാടനം നിര്‍വഹിക്കുന്ന യാത്ര 26ന് തിരുവനന്തപുരത്ത് സമാപിക്കും

കെ പി സി സി പ്രസിഡന്റ് എം.എം.ഹസന്‍ നയിക്കുന്ന ജനമോചനയാത്ര ഇന്ന് എ.കെ.ആന്റണി ഉദ്ഘാടനം നിര്‍വഹിച്ച് കാസര്‍ഗോഡ് ചെര്‍ക്കളയില്‍ നിന്നും ആരംഭിക്കും. ജനമോചനയാത്ര ഈ മാസം 26ന് തിരുവനന്തപുരത്ത് സമാപിക്കും.ഫാസിസത്തിനും അക്രമത്തിനെതിരെ എന്ന മുദ്രവാക്യമുയര്‍ത്തിയുള്ള കെ.പി.സി.സി. പ്രസിഡന്റ് എം.എം.ഹസന്‍ നയിക്കുന്ന ജനമോചനയാത്ര ഇന്ന് ചെര്‍ക്കളയില്‍ നിന്നും പ്രയാണമാരംഭിക്കും.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, കെ.സി.വേണുഗോപാല്‍, പി.കെ.കുഞ്ഞാലിക്കുട്ടി എം.പി.തുടങ്ങിയ നേതാക്കള്‍ ചടങ്ങില്‍ സംബന്ധിക്കും. ജനമോചന യാത്രയുടെ പ്രചരണാര്‍ത്ഥം സംസ്‌കാരസാഹിതിയുടെ വാളല്ല എന്‍ സമരായുധം ആശയമാണായുധം എന്ന മുദ്രാവാക്യമുയര്‍ത്തിയുള്ള കലാ ജാഥയ്ക്ക് ചെര്‍ക്ക ഇ യില്‍ തുടക്കമായി.സംസ്‌കാര കലാ സാഹിതി സംസ്ഥാന ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് നയിക്കുന്ന കലാജാഥ ജനമോചനയാത്രയുടെ എല്ലാ യോഗസ്ഥലങ്ങളിലും അരങ്ങേറും.
https://www.facebook.com/Malayalivartha





















