കോഴിക്കോട് യുവതി കൂട്ടമാനഭംഗത്തിനിരയായതായി പരാതി; കാമുകനും നാല് സുഹൃത്തുക്കളുമാണ് പീഡനത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്

അഞ്ചു പേര്‍ ചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയാക്കിയെന്ന പരാതിയുമായി യുവതി പോലീസ് സ്‌റ്റേഷനില്‍. കോഴിക്കോട് കൊടുവള്ളിയിലാണ് സംഭവം. മലപ്പുറം ചേളാരി സ്വദേശിനിയാണ് പരാതിയുമായി കൊടുവള്ളി പോലീസിനെ സമീപിച്ചത്.
കൊടുവള്ളിയിലെ ഒരു ലോഡ്ജില്‍ വെച്ചാണ് തന്നെ കാമുകനും നാല് സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചതെന്ന് യുവതി പരാതിയില്‍ ആരോപിച്ചു. താന്‍ ഗര്‍ഭിണി ആണെന്നും ഇവര്‍ പോലീസിനോട് വെളിപ്പെടുത്തി. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
https://www.facebook.com/Malayalivartha





















