കോടതിയുടെ അനുമതിയോടെ ഗൗരി നേഹയുടെ ബാഗും പുസ്തകങ്ങളും രക്ഷിതാക്കള്‍ക്ക് കൈമാറി

കൊല്ലത്ത് സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ച ഗൗരി നേഹയുടെ ബാഗും പുസ്തകങ്ങളും രക്ഷിതാക്കള്‍ക്ക് കൈമാറി. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്ന ബാഗ് കോടതിയുടെ അനുമതിയോടെയാണ് തിരികെ നല്‍കിയത്.
കൂട്ടുകാര്‍ക്ക് നല്‍കാനായി മിഠായിയുമായാണ് ഗൗരി നേഹ കഴിഞ്ഞ ഒക്ടോബര്‍ 20 ന് സ്‌കൂളിലേക്ക് പോയത്. പിന്നീട് വീട്ടിലേക്കെത്തുന്നത് ഗൗരിയുടെ ചേതനയറ്റ ശരീരമായിരുന്നു. ഒരിക്കല്‍ കൂടി മകളുടെ ഓര്‍മ്മകളിലേക്ക് മടങ്ങിയ ഗൗരിയുടെ അച്ഛന്‍ പ്രസന്നനും അമ്മ ഷാലിയും വിതുമ്ബലോടെയാണ് ബാഗും പുസ്തകങ്ങളും ഏറ്റുവാങ്ങിയത്.
സ്‌കൂള്‍ ഉച്ചഭക്ഷണത്തിന് പിരിഞ്ഞതിന് ശേഷമാണ് ഗൗരിയെ അധ്യാപികമാര്‍ പ്രിന്‍സിപ്പാളിനടുത്തേക്ക് കൊണ്ടുപോകുന്നത്. ചോറ്റുപാത്രം തുറന്നെങ്കിലും ആഹാരം കഴിച്ചിരുന്നില്ല. ഗൗരിയുടെ മരണവുമായി ബന്ധപ്പെട്ട തെളിവുകളിലൊന്നാണ് ബാഗും പുസ്തകങ്ങളും. അതേ സമയം പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചതോടെ കേസുമായ ബന്ധപ്പെട്ട പ്രതികളെ കോടതിയില്‍ നേരിടാന്‍ ഒരുങ്ങുകയാണ് ഗൗരിയുടെ കുടുംബം.
https://www.facebook.com/Malayalivartha





















