Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

രാജേഷിന്റെ കൊലയ്ക്ക് പിന്നിൽ ഞങ്ങൾക്കിടയിൽ കടന്നുകൂടിയ മൂന്നാമൻ; മുൻ ഭർത്താവിനെയും സുഹൃത്തിനെയും വിശുദ്ധരാക്കി നൃത്താധ്യാപികയുടെ ചുവടുമാറ്റം: നാടിനെ നടുക്കിയ റേഡിയോ ജോക്കിയുടെ കൊലയില്‍ പെണ്‍ബുദ്ധിയുണ്ടെന്ന് സംശയിച്ച്‌ അന്വേഷണ സംഘം

07 APRIL 2018 11:05 AM IST
മലയാളി വാര്‍ത്ത

More Stories...

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു

നാടന്‍പാട്ടുകാരനായ മുന്‍ റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം നൃത്താധ്യാപികയിലേക്ക്. കൊലയ്ക്ക് പിന്നില്‍ തന്റെ മുന്‍ ഭര്‍ത്താവല്ലെന്ന് യുവതി ഖത്തറിലെ എഫ് എമ്മായ ഫ്രീപ്രസില്‍ അനുവദിച്ച അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. തങ്ങള്‍ക്കിടയില്‍ കടന്നുകൂടിയ മൂന്നാമനാണു കൊലനടത്തിയതെന്ന പരോക്ഷ ധ്വനിയാണ് ഇവര്‍ നല്‍കുന്നത്. പത്തിരി സത്താറിനെ കൊല്ലാനും പിന്നില്‍ ആളുണ്ട്. ഇയാള്‍ രാജേഷിനേയും ബന്ധപ്പെട്ടിരുന്നു. അതുകൊണ്ടാണ് സത്താറാണു ക്വട്ടേഷന്‍ കൊടുത്തതെന്നു താന്‍ വിശ്വസിക്കാത്തതെന്ന് യുവതി അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു.

അലിഭായിയും കായംകുളം അപ്പുണ്ണിയും റിസോര്‍ട്ടില്‍ തങ്ങിയോയെന്ന കാര്യം പ്രത്യേക സംഘം അന്വേഷിച്ചു വരികയാണ്. ക്വട്ടേഷന്‍ സംഘത്തില്‍ ഒരാളുമായുള്ള ബന്ധമാണ് പോലീസിനെ നൃത്താധ്യാപികയെ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്താന്‍ പ്രേരിപ്പിക്കുന്നത്. സത്താറിനോ പൊലീസ് സംശയിക്കുന്ന സാലിഹ് ബിന്‍ ജലാലിനോ കൊലയില്‍ പങ്കുണ്ടെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് സത്താറിന്റെ മുന്‍ ഭാര്യ പറയുമ്പോഴും രാജേഷുമായി ബന്ധമുണ്ടായിരുന്ന യുവതിയാണ് ഇവർ. ദോഹയിലെ എഫ് എമ്മിന് നൽകിയ  നൽകിയ അഭിമുഖത്തെയും പോലീസ് സംശയത്തോടെയാണ് കാണുന്നത്.

സാലിഹ് കേരളത്തില്‍ എത്തിയതിനും കൊല നടത്തിയതിനും തെളിവ് കിട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ യുവതിയുടെ മൊഴി സംശയത്തിന് ഇടനല്‍കുന്നതാണ്. സത്താറിനേയും സാലിഹിനേയും കണ്ടെത്താന്‍ പൊലീസ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കും. ഇത് ഉടന്‍ ഖത്തര്‍ പൊലീസിന് കൈമാറുകയും ചെയ്യും. സത്താറിനേയും സാലിഹിനേയും ചോദ്യം ചെയ്താല്‍ മാത്രമേ ഗൂഢാലോചനയില്‍ ചുരുള്‍ അഴിക്കൂ. മുമ്പ് ഖത്തറില്‍ റേഡിേയാ ജോക്കിയായിരുന്നു രാജേഷ്.

ഖത്തറിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിൽ നൃത്താധ്യാപികയായ യുവതിക്ക് രാജേഷുമായി അടുപ്പമുണ്ടായിരുന്നു. യുവതിയുടെ മുന്‍ ഭര്‍ത്താവാണ് ഓച്ചിറ തെക്ക് കൊച്ചുമുറി നായാമ്പരത്ത് കിഴക്കതില്‍ അബ്ദുല്‍ സത്താര്‍. രാജേഷുമായുള്ള ഭാര്യയുടെ ബന്ധം അറിഞ്ഞതിനെ തുടര്‍ന്ന് മൂന്നു മാസങ്ങള്‍ക്ക് മുമ്പ് വിവാഹബന്ധം വേര്‍പ്പെടുത്തിയതാണെന്ന് സത്താര്‍ പറയുന്നു. എന്നാല്‍ മുന്‍ ഭര്‍ത്താവ് എന്ന നിലയില്‍ കൊലപാതകത്തില്‍ പൊലീസ് തന്നെ സംശയിക്കുന്നത് സ്വാഭാവികമാണ്. കുറ്റം ചെയ്യാത്തതിനാല്‍ പേടിയില്ലെന്നാണ് വിശദീകരണം.

സ്വാലിഹ് വിദ്യാഭ്യാസമുള്ള നല്ല സ്വഭാവക്കാരനാണെന്നും നൃത്താധ്യാപികയായ രാജേഷിന്റെ പെണ്‍സുഹൃത്തും വെളിപ്പെടുത്തുന്നു, ഒപ്പം രാജേഷിനേയും നാട്ടില്‍ നിന്നും ഖത്തറില്‍ വീണ്ടുമെത്തിക്കാന്‍ അഹമ്മദ് കബീര്‍ എന്ന വ്യക്തി ശ്രമിച്ചിരുന്നു എന്ന നിര്‍ണായക വിവരവും പെണ്‍സുഹൃത്ത് വെളിപ്പെടുത്തി. ഇതിനായി നിരവധി തവണ കബീര്‍ രാജേഷിന് ഖത്തറില്‍ ജോലി വാഗാധാനം നല്‍കിയെങ്കിലും രാജേഷ് അത് നിരസിച്ചുവെന്നും ഇവര്‍ പറഞ്ഞു.

അഹമ്മദ് കബീര്‍ സാമ്ബത്തികമായി നല്ല നിലയിലാണ്. മണി എക്‌സ്‌ചേഞ്ചും ബ്യൂട്ടി പാര്‍ലറുമെല്ലാം നടത്തുന്നുണ്ട്. ബി എം ഡബ്ല്യൂ അടക്കമുള്ള കാറിലാണ് സഞ്ചാരം. ഇദ്ദേഹത്തിന്റെ ഇടപെടലിലാണ് യുവതിക്ക് പ്രധാനമായും സംശയം. സത്താറുമായി ഇയാള്‍ക്ക് ബിസിനസ് തര്‍ക്കങ്ങളുണ്ടെന്നും പറയുന്നു. ഇങ്ങനെ മൂന്നാമനിലേക്ക് അന്വേഷണം എത്തിക്കാനാണ് ശ്രമം നടക്കുന്നത്. ഈ സാഹചര്യത്തില്‍ സാലിഹ് കേരളത്തില്‍ എത്തിയെന്ന് ഉറപ്പിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.

കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് പൊലീസ് പറയുന്ന അലി ഭായ് എന്ന് വിളിക്കുന്ന സാലിഹ് ബിന്‍ ജലാല്‍ തന്റെ ജിംനേഷ്യത്തില്‍ പരിശീലകനായിരുന്നു. ഇയാള്‍ ഇപ്പോഴും ഖത്തറിലുണ്ട്. വിഷയത്തില്‍ അലിഭായിയുടെ പ്രതികരണം പുറത്തു വന്നിട്ടില്ല. രാജേഷിനെ കൊന്നത് സാലിഹിന്റെ സാന്നിധ്യത്തിലാണെന് പൊലീസ് തിരിച്ചറിഞ്ഞു. എന്നിട്ടും യുവതിയും സത്താറും സാലിഹിനെ പിന്തുണയ്ക്കുന്നു.

ഇതിനൊപ്പം മറ്റൊരാളെ കേസിലേക്ക് കൊണ്ടു വരികയും ചെയ്യുന്നു. സാലിഹിനെ രക്ഷിച്ചെടുക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമായി ഇതിനെ കാണുന്നു. ഈ സാഹചര്യത്തില്‍ യുവതിയേയും പൊലീസ് ചോദ്യം ചെയ്യും. സത്താറിനും യുവതിക്കും ഖത്തറില്‍ യാത്രാവിലക്കുണ്ട്. അതുകൊണ്ട് തന്നെ ഇരുവരേയും നാട്ടിലെത്തിക്കാന്‍ തടസ്സമുണ്ട്. ഇത് മനസ്സിലാക്കി പൊലീസ് സംഘം ഖത്തറിലേക്ക് പോകാനും സാധ്യതയുണ്ട്.

കൊല്ലാന്‍ ക്വേട്ടഷന്‍ നല്‍കേണ്ട കാര്യം തനിക്കില്ല. ബന്ധം വേര്‍പ്പെടുത്തിയ ശേഷം മുന്‍ഭാര്യയുടെ കാര്യം നോക്കാന്‍ പോയിട്ടില്ല. രണ്ട് കുട്ടികള്‍ തന്നോടൊപ്പമാണ് കഴിയുന്നത്. പൊലീസ് സംശയിക്കുന്ന മറ്റൊരാളായ അപ്പുണ്ണിയെ തനിക്കറിയില്ല. ജിംനേഷ്യം അടക്കമുള്ള ബിസിനസ് നടത്തിയത് വഴി ഒന്നരക്കോടിയോളം രൂപയുടെ കടബാധ്യത നാട്ടിലുണ്ട്. സ്വത്തുകള്‍ വിറ്റാണ് ബാധ്യത തീര്‍ത്തത്. നാല് ലക്ഷം റിയാല്‍ ഖത്തറില്‍ തന്നെ ബാധ്യതയുണ്ട്. ഇതിനാല്‍ തനിക്ക് യാത്രാവിലക്കുമുണ്ട്.

മുന്‍ഭാര്യയും താനും പാര്‍ട്ണര്‍ ആയാണ് 2010ല്‍ സ്ഥാപനങ്ങള്‍ തുടങ്ങിയത്. ഇതിനാല്‍ മുന്‍ഭാര്യക്കും ഖത്തര്‍ വിടാന്‍ നിയമപരമായി കഴിയില്ലെന്നും സത്താര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം, സത്താര്‍ രാജേഷിനെ കൊലപ്പെടുത്താന്‍ ക്വേട്ടഷന്‍ നല്‍കിയെന്നോ സാലിഹാണ് പിന്നിലെന്നോ താന്‍ വിശ്വസിക്കുന്നില്ലെന്ന് യുവതിയും വെളിപ്പെടുത്തി. ഇതാണ് പൊലീസിനെ വെട്ടിലാക്കുന്നത്.

ഭര്‍ത്താവാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന തരത്തില്‍ യുവതി പൊലീസിന് തുടക്കത്തില്‍ സൂചനകള്‍ കൊടുത്തിരുന്നു. ഇതാണ് ഇപ്പോള്‍ മാറ്റി പറയുന്നത്. രാജേഷ് കൊലയിലെ ഗൂഢാലോചനയില്‍ യുവതിയുടെ പങ്കില്‍ സംശയമുണ്ടെന്ന വിലയിരുത്തലുകള്‍ എത്തിയ ശേഷമായിരുന്നു ഇത്. യുവതിയുടെ വെളിപ്പെടുത്തലുകളിലും പൊലീസ് സംശയങ്ങള്‍ കാണുന്നുണ്ട്. കേരളപൊലീസ് തന്നെ വിളിച്ച്‌ കാര്യങ്ങള്‍ ചോദിക്കാറുണ്ട്. സാലിഹ് ഇപ്പോഴും ഖത്തറില്‍ ഉള്ള കാര്യം തനിക്കറിയാം. രാജേഷ് കൊല്ലപ്പെടുന്ന ദിവസവും സാലിഹ് ഇവിടെ ഉണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്. എന്തായാലും പൊലീസ് കാര്യങ്ങള്‍ അന്വേഷിക്കെട്ടെയെന്നാണ് യുവതി ഇപ്പോള്‍ വിശദീകരിക്കുന്നത്.

പൊലീസ് സംശയിക്കുന്ന കോഴിക്കോട് സ്വദേശിയായ മെറ്റാരു ബിസിനസുകാരനും രാജേഷും തമ്മില്‍ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്ന കാര്യവും പൊലീസ് അന്വേഷിക്കെട്ടയെന്നും യുവതി പറഞ്ഞു. രാജേഷ് കൊല്ലപ്പെടുേമ്ബാള്‍ തങ്ങള്‍ മൊബൈല്‍ ഫോണില്‍ സംസാരത്തിലായിരുന്നു. നല്ല രൂപത്തിലുള്ള ബന്ധമായിരുന്നു ഞങ്ങള്‍ തമ്മില്‍. കൊല്ലപ്പെടുന്ന നിലവിളി താന്‍ ഫോണില്‍ കേട്ടിട്ടുണ്ട്. ഈ വിവരം ഉടന്‍ തന്നെ രാജേഷിന്റെ പിതാവിനെയും രാജേഷിെന്റ മറ്റൊരു സുഹൃത്തിനെയുമാണ് അറിയിച്ചത്. രാജേഷിന്റെ അമ്മ, കുടുംബക്കാര്‍ തുടങ്ങിയവരെയൊക്കെ തനിക്ക് അറിയാമെന്നും യുവതി വെളിപ്പെടുത്തിയിട്ടുണ്ട്.

അതിനിടെ രാജേഷിനെ കൊലപ്പെടുത്തിയ കേസില്‍ ക്വട്ടേഷന്‍ സംഘത്തിന് സഹായം ചെയ്ത നാലുപേരെ ഇടുക്കി ആനക്കുളത്തുനിന്നു പ്രത്യേക സംഘം ഇന്നലെ നാടകീയമായി കസ്റ്റഡിയിലെടുത്തു. പെരുമ്ബന്‍ കുത്തിലെ സ്‌കൈവാലി ഹോട്ടല്‍ ജീവനക്കാരും കൊല്ലം സ്വദേശികളുമായ തന്‍സീല്‍, സാന്ദീപ് എന്നിവരെയും വ്യാഴാഴ്ച കൊല്ലത്തു നിന്നെത്തിയ അബി, ഹരി എന്നിവരെയുമാണ് ആറ്റിങ്ങല്‍ ഡിെവെ.എസ്.പി: പി. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

രാജേഷിനെ വധിക്കാനെത്തിയ ക്വട്ടേഷന്‍ സംഘത്തിനു ചെല്ലും ചെലവും കൊടുത്തത് അബിയും ഹരിയുമാണെന്നു പോലീസ് പറഞ്ഞു. ക്വട്ടേഷനു നേതൃത്വം നല്‍കിയ അലിഭായിയുടെ അടുത്ത സുഹൃത്താണു റിസോര്‍ട്ടു മാനേജര്‍ കൂടിയായ തന്‍സീലെന്നും പോലീസിനു വിവരം ലഭിച്ചു.

വ്യാഴാഴ്ച രാത്രി ഒന്നോടെയാണ് വാഗണ്‍ ആര്‍ കാറില്‍ ഇവര്‍ മാങ്കുളം ആനക്കുളത്തെത്തിയത്. മൂന്നാറില്‍ തങ്ങിയശേഷമാണിതെന്നും പറയപ്പെടുന്നു. അബിയും ഹരിയും സ്‌കൈവാലി റിസോര്‍ട്ടില്‍ മുറിയെടുത്തിരുന്നു. ഇവിടെ തങ്ങിയ സംഘം വെള്ളിയാഴ്ച രാവിലെ ആനക്കുളം ചുറ്റിക്കാണാന്‍ പോയി. ഇതിനിടെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയപ്പോഴാണ് അപ്രതീക്ഷിതമായി പോലീസ് സംഘം ചാടിവീണത്. പ്രതികളെ പിടികൂടി വിലങ്ങണിയിച്ചതോടെ നാട്ടുകാരും പരിഭ്രാന്തരായി.

തങ്ങള്‍ പോലീസുകാരാണെന്നും കൊലക്കേസിലെ പ്രതികളെ അറസ്റ്റു ചെയ്യാനെത്തിയതാണെന്നും തിരിച്ചറിയല്‍കാര്‍ഡു സഹിതം വ്യക്തമാക്കിയതോടെയാണ് നാട്ടുകാര്‍ക്കു കാര്യങ്ങള്‍ മനസിലായത്. പത്തുമിനിറ്റുകൊണ്ട് നടപടിക്രമം പൂര്‍ത്തിയാക്കി പ്രതികളെയുംകൊണ്ടു പോലീസ് മടങ്ങി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (18 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (1 hour ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (1 hour ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (2 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (2 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (2 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (2 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (2 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (2 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (3 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (3 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (3 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (4 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (4 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends