മോഹന്‍ലാല്‍ ആരാധികയായെത്തുന്ന മഞ്ജു വാര്യര്‍ ചിത്രത്തിലെ ഗാനവും തരംഗമാകുന്നു

മഞ്ജുവാര്യര്‍ മോഹന്‍ലാല്‍ ആരാധികയായെത്തുന്ന മോഹന്‍ലാലിലെ പുതിയ ഗാനം പുറത്തെത്തി. മോഹന്‍ലാലിന്റെ ആരാധികയായ മീനൂട്ടി എന്ന കഥാപാത്രത്തെയാണ് ഈ സിനിമയില്‍ മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്.
മനു മഞ്ജിത്തിന്റെ വരികള്‍ക്ക് സംഗീതം ഒരുക്കിയത് ടോണി ജോസഫാണ്.ചിത്രത്തിലെ ലാലേട്ടാ... എന്നു തുടങ്ങുന്ന ഗാനം പ്രേക്ഷകര്‍ നെഞ്ചേറ്റിയിരുന്നു. ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ത്ഥനാ ഇന്ദ്രജിത്ത് പാടിയ ഈ ഗാനം സോഷ്യല്‍ മീഡിയയിലും വൈറലായിരുന്നു. കൂളിങ്‌ലാശ് വെച്ച് ഇടം തോള്‍ ഒന്ന് ചരിച്ചു വരുന്ന മോഹന്‍ലാലിനെ കുറിച്ചുള്ള ഈ പാട്ടിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.
മോഹന്‍ലാലിന്റെ പോസ്റ്ററിന് മുന്നില്‍ കൂളിങ് ഗ്ലാസ് വെച്ച് തുള്ളി ചാടുന്ന മീനൂട്ടി എന്ന മഞ്ജു വാര്യരെയും പ്രേക്ഷകര്‍ കാത്തിരിക്കുക ആയിരുന്നു. ഇന്ദ്രജിത്താണ് നായക വേഷത്തില്‍ എത്തുന്നത്. സലിം കുമാര്‍, അജു വര്‍ഗീസ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്.
https://www.facebook.com/Malayalivartha





















