ആസാമി ഗായകന്റെ മലയാളം പാട്ടിൽ വീണ് അടിമാലി സ്വദേശിയായ ഗായിക; ഗാനമേള ട്രൂപ്പിൽ നിന്ന് ലോഡ്ജിൽ: ഒടുവിൽ പണി പിന്നാലെ....

വിവാഹ വാഗ്ദാനം നല്‍കി മലയാളി ഗായികയെ പീഡിപ്പിച്ച അസംകാരനായ യുവാവ് അറസ്റ്റില്‍. അടിമാലിക്കാരിയായ യുവതിയെ പീഡിപ്പിച്ച ഗര്‍ഭിണിയാക്കിയ കേസിലാണ് അസം സ്വദേശിയായ യുവാവ് അറസ്റ്റിലായത്. അടിമാലി ചിന്നപ്പാറ ആദിവാസി കുടിയില്‍ താമസിക്കുന്ന രജിത് തണ്‍ടിയാണ് (രാജീവ്- 27) അറസ്റ്റിലായത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് അസമില്‍ നിന്ന് അടിമാലിയിലെത്തിയ ഇയാള്‍ ചിന്നപ്പാറ കുടിയില്‍ നിന്ന് മലയാളി യുവതിയെ വിവാഹം ചെയ്ത് താമസിക്കുകയായിരുന്നു. മലയാളം നന്നായി സംസാരിക്കുന്ന ഇയാള്‍ ഗാനമേള ട്രൂപ്പില്‍ പാടുന്നതിനിടെയാണ് ഗായികയായ 21 കാരിയുായി അടുപ്പത്തിലായത്. വിവാഹിതനാണെന്ന കാര്യം മറച്ചു വച്ചാണ് ഇയാള്‍ 21കാരിയുമായി അടുപ്പം തുടര്‍ന്നത്.
വിവാഹാഭ്യര്‍ത്ഥന നടത്തിയ ഇയാള്‍ നാലുമാസം മുമ്പ് അടിമാലിയിലെ രണ്ടു ലോഡ്ജുകളില്‍ കൊണ്ടുപോയി യുവതിയെ പീഡിപ്പിച്ചു. ഗര്‍ഭിണിയാണെന്നറിഞ്ഞതോടെ ഭാര്യയെയും ഉപേക്ഷിച്ച് അസമിലേക്ക് കടക്കാന്‍ ഒരുങ്ങവെയാണ് ഇയാള്‍ അടിമാലി പൊലീസിന്റെ പിടിയിലായത്. ഇയാള്‍ വിവാഹിതനാണെന്ന വിവരം മറച്ചുവച്ചാണ് തന്നെ പീഡിപ്പിച്ചതെന്ന് യുവതി പറയുന്നു.
ഭിന്നശേഷിക്കാരിയായ യുവതിയുടെ ബന്ധുക്കളുടെ പരാതിയില്‍ അടിമാലി സിഐ പി.കെ. സാബു നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. അടിമാലി കോടതിയില്‍ പ്രതിയെ റിമാര്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha





















