ജനറല്‍ കമ്പാര്‍ട്ടുമെന്റിലെ ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കാന്‍ സ്വകാര്യ വെബ്‌സൈറ്റുകളെ റെയില്‍വേ ചുമതലപ്പെത്താനൊരുങ്ങുന്നു

ജനറല്‍ കമ്പാര്‍ട്ടുമെന്റിലെ ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കാന്‍ സ്വകാര്യ വെബ്‌സൈറ്റുകളെ റെയില്‍വേ ചുമതലപ്പെത്താനൊരുങ്ങുന്നു. ഐ.ആര്‍.സി.ടി.സി വെബ്‌സൈറ്റ് ഉണ്ടായിരിക്കെയാണ് സ്വകാര്യ പേമന്റെ്‌റീചാര്‍ജിങ് സൈറ്റുകള്‍ക്ക് അധികാരം നല്‍കാന്‍ റെയില്‍വേ നടപടി തുടങ്ങിയത്.
ജനറല്‍ ടിക്കറ്റുകള്‍ നിലവില്‍ കൗണ്ടറുകളില്‍നിന്നാണ് ലഭിക്കുന്നത്. ഇതിനു പകരം വരിനില്‍ക്കാതെ ടിക്കറ്റെടുക്കാമെന്ന വാഗ്ദാനത്തോടെയാണ് ടിക്കറ്റിങ് സംവിധാനം കൂടി സ്വകാര്യവത്കരിക്കാനുള്ള നടപടി. ജനറല്‍ ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കുന്നത് പ്രയോജനകരമാണെങ്കിലും ഇതിന് ഐ.ആര്‍.സി.ടി.സിയില്‍ അനുബന്ധ സൗകര്യമേര്‍പ്പെടുത്താമെന്നിരിക്കെ, സ്വകാര്യ പേമന്റെ് സൈറ്റുകളെ ആശ്രയിക്കുന്ന നടപടിയാണ് സംശയമുയര്‍ത്തുന്നത്.എ.ആര്‍.സി.ടി.സി വെബ്‌സൈറ്റ് ഇതിന് സജ്ജമാണെന്ന് റെയില്‍വേ ഉദ്യോഗസ്ഥരും സാക്ഷ്യപ്പെടുത്തുന്നു.
മിനിറ്റില്‍ 7000 ടിക്കറ്റ് വരെ എടുക്കാനുള്ള സംവിധാനം നിലവില്‍ ഐ.ആര്‍.സി.ടി.സിയിലുള്ള സാഹചര്യത്തില്‍ വിശേഷിച്ചും. സ്വന്തമായി സര്‍വര്‍ അടക്കം ഏര്‍പ്പെടുത്തി ഈയടുത്തകാലത്താണ് ഐ.ആര്‍.സി.ടി.സിയുടെ ശേഷി വര്‍ധിപ്പിച്ചത്. കേരളത്തില്‍ തിരുവനന്തപുരം ഡിവിഷനിലാണ് ആദ്യഘട്ടത്തില്‍ പുതിയ സംവിധാനമേര്‍പ്പെടുത്തുക. സാങ്കേതിക സംവിധാനങ്ങളും മാനദണ്ഡങ്ങളും ഒരുങ്ങിയാല്‍ വേഗത്തില്‍ നടപ്പാക്കുമെന്നാണ് റെയില്‍വേ ഡിവിഷനില്‍ നിന്നുള്ള വിവരം. ഓണ്‍ലൈന്‍ വഴി എടുത്ത ജനറല്‍ ടിക്കറ്റുകള്‍ക്ക് വാങ്ങുന്ന സമയം മുതല്‍ മൂന്ന് മണിക്കൂര്‍ വരെയാകും കാലാവധി. പ്രമുഖ ഓണ്‍ലൈന്‍ പേമന്റെ് സൈറ്റുകളുടെ സാധ്യതകളെക്കുറിച്ച് ഇതിനകം പഠനം നടത്തിക്കഴിഞ്ഞു
റിസര്‍വേഷന്‍ (പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം), റിസര്‍വ് ചെയ്യാത്ത ടിക്കറ്റുകള്‍ (അണ്‍റിസര്‍വ്ഡ് ടിക്കറ്റിങ് സിസ്റ്റം) എന്നിവയില്‍ പണരഹിത പേമന്റെ് സംവിധാനങ്ങളെക്കുറിച്ച് പഠിക്കാന്‍ റെയില്‍വേ മന്ത്രാലയം കഴിഞ്ഞ വര്‍ഷം പ്രത്യേകം സമിതിയെ നിയോഗിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് റിസര്‍വേഷന്‍ ശൃംഖല സ്വകാര്യവത്കരിക്കാനുള്ള നീക്കം.
റിസര്‍വ് ചെയ്ത യാത്രാടിക്കറ്റുകളും സ്വകാര്യ സൈറ്റുകളില്‍നിന്ന് ലഭിക്കും. ഡെബിറ്റ്‌ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയും റിസര്‍വ് ബാങ്ക് അംഗീകരിച്ച പ്രീപെയ്ഡ് കാര്‍ഡുകള്‍ വഴിയും ഐ.ആര്‍.സി.ടി.സി മാതൃകയില്‍ ഇത്തരം വെബ്‌സൈറ്റുകളിലൂടെ ടിക്കറ്റ് ലഭ്യമാകും. നിലവില്‍ റിസര്‍വ് ചെയ്ത് യാത്ര ചെയ്യുന്നവരില്‍ പകുതിയോളം പേര്‍ ഐ.ആര്‍.സി.ടി.സി വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്യുന്നത്.
റിസര്‍വേഷന്‍ കൗണ്ടറുകളില്‍ നേരിട്ടെത്തി ടിക്കറ്റ് ബുക്ക് ചെയ്യുന്ന ശേഷിക്കുന്നവരെക്കൂടി ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം. ഇത് ഐ.ആര്‍.സി.ടി.സിയെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.
https://www.facebook.com/Malayalivartha

























