എന്റെയും അമ്മയുടെയും ജീവന് ഭീഷണിയുണ്ട്... ഞങ്ങളെ സഹായിക്കണേ!!! ജീവിക്കാന്‍ വേണ്ടി കോഴിക്കോട്ടെ അർച്ചന എന്ന പെൺകുട്ടിയുടെ അഭ്യർത്ഥന ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ... രണ്ട് തവണ മതില്‍ കെട്ടിയിട്ടും അയല്‍ക്കാര്‍ പൊളിച്ചു; സിസിടിവി വച്ച് ചുറ്റുമതില്‍ കെട്ടിയപ്പോള്‍ ഹെല്‍മറ്റിലെത്തി അതിക്രമം; എനിക്കും എന്റെ അമ്മക്കും സുരക്ഷ തരാൻ ഇവിടുത്തെ നിയമത്തിനു കഴിയില്ലേ?

സാമൂഹിക വിരുദ്ധരുടെ ശല്യം സഹിക്കാനാകാതെ കോഴിക്കോടുള്ള അർച്ചന എന്ന പെൺകുട്ടിയാണ് ഫേസ്ബുക്ക് പോസ്റ്റുമായി എത്തിയിരിക്കുന്നത്. ജീവിക്കാന്‍ വേണ്ടിയുള്ള അഭ്യർത്ഥനയാണ് പെൺകുട്ടി നടത്തുന്നത്. സാമൂഹ്യവിരുദ്ധർ ഹെല്‍മറ്റുമായെത്തി തന്റെ വീടിന്റെ മതില്‍ പൊളിക്കുന്ന വീഡിയോ ആണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
അർച്ചനയുടെ ഫേസ്ബുക് പോസ്റ്റിലേക്ക്;
എന്റെയും അമ്മയുടെയും ജീവന് ഭീഷണിയുണ്ട്... ഞങ്ങളെ സഹായിക്കണേ... ഇന്ന് ഞാനും അമ്മയും വീട്ടില് തനിച്ചായപ്പോൾ ഈ ചുറ്റുവട്ടത്തെ സാമൂഹ്യവിരുദർ ഞങ്ങളുടെ കോമ്പൗണ്ട് വോൾ ന് നേരെ കാണിച്ച തെമ്മാടിത്തരമാണ് ഈ കാണുന്നത്. ആദ്യത്തെ തവണ 26/3/2018 ന് ഒരു തവണ ഒരാൾ ഇതുപോലെ പകൽ സമയത്തു വന്നു മതിൽ പൊളിച്ചു. അത് chevayur പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തു. രണ്ടാമത്തെ തവണ പിറ്റേദിവസം തന്നെ കെട്ടി രണ്ടാമതും തകർത്തപ്പോൾ chevayur പോലീസ് സ്റ്റേഷനിൽ, വിമൻസ് കമ്മിഷൻ,, കാലിക്കറ്റ് ന്റെ collector എന്നിവർക്കും പരാതി നൽകി.
അമ്മക്കും എനിക്കും സുരക്ഷിതത്വമില്ലെന്നറിയിച്ചു കൊടുത്ത പരാതി ലോക്കൽ ഇഷ്യൂ എന്നു പറഞ്ഞു തഹസിൽദാർ നെ വിട്ടു അന്വേഷിപ്പിക്കാമെന്നു പറഞ്ഞു വിട്ടു. ഒരു അമ്മയുടെയും പെണ്കുഞ്ഞിന്റെയും സുരക്ഷ ലോക്കൽ ഇഷ്യൂ ആണോ ? ഞങ്ങളുടെ മുറ്റം വഴി പാതിരാത്രി കഴിഞ്ഞ് ആളുകൾ വഴിപോകുന്നതിനാൽ ആണ് കോമ്പൗണ്ട് വോൾ കെട്ടുന്നത്. അതിനു ശേഷം രണ്ടാമത് 27/3/18 ന് കെട്ടിയ മതിലും ഇവർ രാത്രി 2മണിക് വന്നു പൊളിച്ചിട്ടു. ഇതിനു തെളിവ് ഇല്ലാത്തതിനാൽ ഞങ്ങൾ cctv വെച്ചു. അതിനു ശേഷം മൂന്നാമത്തെ തവണ കെട്ടിയത്.
ഇത് cctv ദൃശ്യങ്ങളാണ്. എനിക്കും എന്റെ അമ്മക്കും സുരക്ഷ തരാൻ ഇവിടുത്തെ നിയമത്തിനു കഴിയില്ലേ ?പട്ടിണി കിടന്നു വിശന്നപ്പോൾ ഭക്ഷണം എടുത്തവനെ തല്ലിക്കൊന്ന പോലത്തെ നട്ടെല്ലില്യആത്ത ഇതുപോലത്തെ നാണംകെട്ടവനാരെ ശിക്ഷിക്കാനും ഞങ്ങൾക്കു നീതി കിട്ടാനും എല്ലാവരും ഷെയർ ചെയ്തു സഹായിക്കുക.
ഇത് എത്തിപ്പെടേണ്ടവരുടെ കണ്ണിലെത്തട്ടെ.Cctv yil aale മനസിലാകാതിരിക്കാൻ ഹെൽമെറ്റ് വെച്ചിറങ്ങയ മാന്യന്മാരെ ശരീരപ്രകൃതം വെച്ചു ഇരുൾ മാന്യന്മാരെ ഒക്കെ തിരിച്ചറിഞ്ഞിട്ടുണ്ട് ഷെയർ ചെയ്തു സഹായിക്കുക.
https://www.facebook.com/Malayalivartha