എട്ടാം ക്ലാസുകാരി തൊട്ടിലില്‍ കുരുങ്ങി മരിച്ചു; ഞെട്ടൽ മാറാതെ നാട്ടുകാർ! പോലീസ് പറയുന്നത്...

എട്ടാം ക്ളാസ് വിദ്യാര്‍ത്ഥിനിയെ വീട്ടിലെ തൊട്ടിലില്‍ കുരുങ്ങി മരിച്ച സംഭവത്തില്‍ ഞെട്ടല്‍ മാറാതെ നാട്ടുകാര്‍. കോട്ടുകാല്‍ കൈലാസത്തില്‍ പരേതനായ ദാമോദരന്റെയും ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥയായ പാര്‍വതിയുടെയും മകള്‍ ദേവനന്ദയാണ് കഴിഞ്ഞ ദിവസം നൈലോണ്‍ തുണിയില്‍ കെട്ടിയിരുന്ന തൊട്ടിലില്‍ കുരുങ്ങി മരിച്ചത്.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പാർവതി ജോലി കഴിഞ്ഞ് മകൻ ദേവനാരായണനൊപ്പം രാത്രി ഏഴ് മണിയോടെ വീട്ടിലെത്തിയപ്പോഴാണ് വീടിന്റെ മദ്ധ്യഭാഗത്തുള്ള ഹാളിലെ തൊട്ടിലിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞുനാൾ മുതൽ തൊട്ടിലിൽ ഇരുന്നാണ് ദേവാനന്ദ ടി.വി കാണുന്നതും ഭക്ഷണം കഴിക്കുന്നതും. വലുതായിട്ടും ആ ശീലം ഉപേക്ഷിച്ചില്ല. ദേവനന്ദയെ മരിച്ച നിലയിൽ കണ്ടെത്തുമ്പോഴും ഹാളിലെ ടി.വി ഒാണായിരുന്നതായി പൊലീസ് പറയുന്നു.
സംഭവത്തിൽ ദുരൂഹതയില്ലെന്നും തൊട്ടിലിൽ കുരുങ്ങി മരിച്ചതാകാമെന്നുമാണ് പൊലീസ് പറയുന്നത്. കൂടുതൽ അന്വേഷണത്തിന് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂവെന്നും പൊലീസ് പറഞ്ഞു. ദേവാനന്ദയുടെ സഹോദരനും ബിരുദ വിദ്യാർത്ഥിയുമായ ദേവാനന്ദ് കോളേജ് കഴിഞ്ഞ് അമ്മയോടൊപ്പമാണ് സ്ഥിരമായി വരാറുള്ളത്. അവധിക്കാലമായതിനാൽ പെൺകുട്ടി പകൽസമയം ഒറ്റയ്ക്കാണ് വീട്ടിൽ കഴിഞ്ഞിരുന്നതും. അതിനാൽ സംഭവത്തിൽ ദുരൂഹതയുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ദേവാനന്ദ ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടറും വീട്ടിലെ ഫോണുമെല്ലാം സൈബർസെൽ പരിശോധിക്കുന്നുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ശനിയാഴ്ച വൈകിട്ടോടെ സംസ്കരിച്ചു. പത്ത് വർഷം മുമ്പ് ദേവസ്വം ബോർഡ് ക്ഷേത്രം ശാന്തിക്കാരനായിരുന്ന പിതാവ് ദാമോദരനെ ദുരൂഹ സാഹചര്യത്തിൽ പുഴയിൽ വീണ് മരിച്ചിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വിഷമടങ്ങിയ മദ്യം കുടിച്ചതായിരുന്നു മരണകാരണം. ഈ കേസുമായി ബന്ധപ്പെട്ട് ദാമോദരന്റെ ചില സുഹൃത്തുക്കൾ ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു. ദാമോദരന്റെ ജോലിയാണ് പാർവതിക്ക് ലഭിച്ചത്.
https://www.facebook.com/Malayalivartha

























