'ഷുഹൈബ് എന്ന പോരാളി' ഡോക്യുമെന്ററി ജനമനസുകൾ കീഴടക്കുന്നു; പി റ്റി ചാക്കോയുടെ ഡോക്യുമെന്ററിക്ക് മികച്ച പ്രതികരണം

കെപിസിസി ഓഫീസ് പ്രസ് സെക്രട്ടറി പി.റ്റി. ചാക്കോ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന 'ഷുഹൈബ് എന്ന പോരാളി' എന്ന ഡോക്യുമെന്ററിക്ക് സോഷ്യൽ മീഡിയയിൽ മികച്ച അഭിപ്രായം. 20 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററിയിൽ ഷുഹൈബിന്റെ പിതാവും സഹോദരിമാരും പ്രത്യക്ഷപെടുന്നുണ്ട്.
ഡോക്യുമെന്ററിയുടെ പ്രദർശന ഉദ്ഘാടനം കോൺഗ്രസ് നേതാവ് എ.കെ. ആന്റണി നിർവഹിച്ചു. എം.എം. ഹസൻ ആദ്യ കോപ്പി ഷുഹൈബിന്റെ പിതാവിനു കൈമാറി. എം.എം. ഹസന്റെ നേതൃത്വത്തിൽ നടക്കുന്ന മോചനയാത്ര എത്തിച്ചേരുന്ന എല്ലാ പോയിന്റുകളിലും ഡോക്യുമെന്ററി പ്രദർശിപ്പിക്കും.
ഡോക്യുമെന്ററി കാണാം,
https://www.facebook.com/Malayalivartha

























